നൈജീരിയയിൽ ദുരിതബാധിതർക്ക് ആശ്വാസവുമായി ഖത്തർ ചാരിറ്റി; ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു

ദോഹ: ആഭ്യന്തര സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധിയും മൂലം ദുരിതമനുഭവിക്കുന്ന നൈജീരിയയിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി ഖത്തർ ചാരിറ്റി. രാജ്യത്തെ നാല് പ്രദേശങ്ങളിലായി അഭയാർത്ഥികളും നിർധനരുമായ ജനങ്ങൾക്ക് 2,298 ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ബോർണോ, കോഗി, നൈജർ, യോബെ എന്നീ പ്രദേശങ്ങളിലെ നിർധന കുടുംബങ്ങളിലൂള്ള 12,575-പേർക്ക് പദ്ധതിയിലൂടെ സഹായം ലഭിച്ചു. നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലകളിൽ തുടരുന്ന സംഘർഷവും ജീവിതച്ചെലവിലുണ്ടായ വർധനവും അതിരൂക്ഷമായ ഭക്ഷ്യപ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് പരിഹാരമായാണ് സഹായം ലഭ്യമാക്കിയത്.

കുടുംബങ്ങളുടെ അടിയന്തര പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ വസ്തുക്കളാണ് ഓരോ കിറ്റിലും ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രാദേശിക സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ചാണ് ഭക്ഷ്യക്കിറ്റുകളുടെ വിതരണം പൂർത്തിയാക്കിയത്. ഭിന്നശേഷിക്കാർ, വിധവകൾ എന്നിവർക്ക് സഹായ വിതരണത്തിൽ മുൻഗണന നൽകി. ഭക്ഷ്യസഹായത്തിന് പുറമെ, ഖത്തർ ചാരിറ്റിയുടെ ആരോഗ്യ സംരംഭമായ 'ഇബ്സാർ' പദ്ധതിയിലൂടെ വടക്കൻ നൈജീരിയയിൽ 1,074 സൗജന്യ നേത്ര ശസ്ത്രക്രിയകളും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. 

Tags:    
News Summary - qatar charity distributed food in Nigeria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.