Posted On
date_range Updated On
date_range സൗദിക്ക് നേരെ ഹൂതി ആക്രമണം: അപലപിച്ച് ഖത്തർ
ദോഹ: സൗദി അറേബ്യയിലെ താഇഫ്, യാമ്പു എന്നീ നഗരങ്ങൾക്കു നേരെ ഹൂതി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് ഖത്തർ. ആക്രമണം സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ല. ഇത്തരം നടപടികൾ ഉടനടി അവസാനിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.സൗദി അറേബ്യയോടുള്ള പൂർണ്ണ ഐക്യദാർഢ്യം ആവർത്തിച്ച ഖത്തർ, എല്ലാ നിയമപരമായ നടപടികൾക്കും പിന്തുണ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.