ലഹരിക്കെതിരെ ബോധവത്കരണ സെമിനാർ

ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. വിദ്യാർഥികളിൽ ആരോഗ്യകരമായ ജീവിതശൈലിയും സാമൂഹിക ഉത്തരവാദിത്തവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. ഖത്തർ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷനിൽ നിന്നുള്ള പ്രതിനിധി സംഘം ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സ്കൗട്ട് ആക്റ്റിവിറ്റീസ് കൺസൾട്ടന്റുമാരായ അഹമ്മദ് ഖമീസ് അൽ യൂസഫ്, മുന ജുമ അൽ മൻസൂരി, സാറ അൽ സുൽത്താൻ, എക്സ്പാട്രിയേറ്റ് സ്കൂളുകളുടെ ഒഫിഷ്യൽ ട്രെയിനറും കോഓഡിനേറ്ററുമായ പരംജീത് കൗർ ഭുള്ളർ, മീഡിയ എക്സ്പെർട്ട് ബുഥൈന അൽ കുവാരി എന്നിവർ സംബന്ധിച്ചു.

സെമിനാറിനെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ, സഹപാഠികൾക്കായി ഇത്തരം ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്ത വിദ്യാർഥികളുടെ ശ്രമങ്ങളെയും സാമൂഹിക പ്രതിബദ്ധതയെയും അഭിനന്ദിച്ചു. തുടർന്ന് ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് 11ാം ക്ലാസ് വിദ്യാർഥിനി ക്രിസ്റ്റിയ എസ്. കോശി തയാറാക്കിയ ബോധവൽക്കരണ വിഡിയോ പ്രദർശിപ്പിച്ചു. ലഹരിമരുന്നുകളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ശാരീരിക -മാനസിക -ആരോഗ്യ പ്രശ്നങ്ങൾ, ലഹരിക്ക് അടിമപ്പെടുന്നതിന്റെ ഘട്ടങ്ങൾ, പ്രതിരോധ മാർഗങ്ങൾ എന്നീ വിഷയങ്ങളെ കുറിച്ച് വിദ്യാർഥികൾ സംസാരിച്ചു. ആരോൺ ജോൺ തോമസ്, മുഹമ്മദ് യാസിർ, അക്ഷയ് ടോണി, ജോവിറ്റ ജബീഷ്, മിൻഹ പി. അനസ്, വൈഷ്ണവ്, ഷാൻ, ഐഷ അസീൻ, മറിയം, അമൻ അസ്കർ, ഉമ്മുസൽമ എന്നിവർ സംസാരിച്ചു. വിദ്യാർഥി ഖലീലുറഹ്മാന്റെ ക്രോഡീകരണത്തോടെ സെഷൻ സമാപിച്ചു.

ജോയ് അലിക്സ്, ത്രിലോക് ലിനു എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. നേഹ ഫാറൂഖ് സ്വാഗതവും ക്രിസ്റ്റീന ഡാനിയൽ നന്ദിയും പറഞ്ഞു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അധ്യാപകരായ കെ.എസ്. രാജേഷ്, ബ്ലെസി പീറ്റർ, മേരി ഡയാന എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Awareness seminar against drug addiction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.