യു.​എ​സ് പ്ര​സി​ഡ​ന്റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ നടന്ന ഉ​ന്ന​ത​ത​ല യോ​ഗത്തിൽ പങ്കെടുത്തവർ

പ​ശ്ചി​മേ​ഷ്യ​യി​ലെ സു​ര​ക്ഷ; യു.​എ​സ് പ്ര​സി​ഡ​ന്റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗം

ദോ​ഹ: പ​ശ്ചി​മേ​ഷ്യ​യി​ലെ സു​ര​ക്ഷ​യും സ​മാ​ധാ​ന​വും ല​ക്ഷ്യ​മി​ട്ട് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​ങ്കെ​ടു​ത്തു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ 81ാമ​ത് ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ സ​മ്മേ​ള​ന​ത്തി​നി​ടെ ന്യൂ​യോ​ർ​ക്കി​ലെ യു.​എ​ൻ ആ​സ്ഥാ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച വി​വി​ധ രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ഖ​ത്ത​ർ അ​മീ​ർ പ​ങ്കെ​ടു​ത്ത​ത്.

ജോ​ർ​ഡാ​ൻ രാ​ജാ​വ് അ​ബ്ദു​ല്ല ര​ണ്ടാ​മ​ൻ, സി​റി​യ​ൻ പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് അ​ൽ ഷ​റാ, തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ, കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​സ്സ​ബാ​ഹ്, ഇ​റാ​ഖ് പ്ര​ധാ​ന​മ​ന്ത്രി അ​ലി ഫാ​ലി​ഹ് അ​ൽ സെ​യ്ദി, ഈ​ജി​പ്ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മു​സ്ത​ഫ മ​ദ്ബൂ​ലി, ലെ​ബ​ന​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​ന​വാ​ഫ് സ​ലാം തു​ട​ങ്ങി​യ ഭ​ര​ണാ​ധി​കാ​രി​ക​ൾ പ​ങ്കെ​ടു​ത്തു.

യു.എൻ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ സ​മ്മേ​ള​ന​ത്തി​നി​ടെ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നയും ഇന്ത്യയുടെ

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും കണ്ടുമുട്ടിയപ്പോൾ

യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്‌​യാ​ൻ, സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ അ​ൽ സൗ​ദ്, ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ബ​ദ​ർ അ​ൽ​ബു​സൈ​ദി, ബ​ഹ്റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് ബി​ൻ റാ​ഷി​ദ് അ​ൽ സ​യാ​നി എ​ന്നി​വ​രു​ൾ​പ്പെ​ടെ പ​ശ്ചി​മേ​ഷ്യ​യി​ലെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളും ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ന്റെ ഭാ​ഗ​മാ​യി. ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.

പ​ശ്ചി​മേ​ഷ്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ൾ, ഊ​ർ​ജ്ജ വി​ത​ര​ണ മേ​ഖ​ല​യി​ലും ആ​ഗോ​ള സാ​മ്പ​ത്തി​ക രം​ഗ​ത്തും ഇ​വ​യു​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ എ​ന്നി​വ വി​ല​യി​രു​ത്തി. മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സു​സ്ഥി​ര​ത​യും കൈ​വ​രി​ക്കു​ന്ന​തി​ന് ച​ർ​ച്ച​ക​ളി​ലൂ​ടെ​യും ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നേ​താ​ക്ക​ൾ തീ​രു​മാ​നി​ച്ചു. 

Tags:    
News Summary - Security in the Middle East; High-level meeting chaired by the U.S. President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.