താരങ്ങളെത്തി; നാളെ പുരസ്കാരരാവ്

ദോഹ: കാത്തിരിപ്പുകൾക്ക് അറുതിയാവുന്നു. ഖത്തറിന്‍റെ മണ്ണിൽ നേട്ടങ്ങൾ കൊയ്ത ഇന്ത്യൻ വനിത രത്നങ്ങൾ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഇന്ത്യ-ഖത്തർ പ്രവാസ ചരിത്രത്തിൽ അവിസ്മരണീയ സംഭാവനകൾ നൽകിയ ഇന്ത്യൻ വനിതകൾക്ക് ആദരമായി ഗൾഫ് മാധ്യമം- ഗ്രാൻഡ് മാൾ 'ഷി ക്യൂ പുരസ്കാര പ്രഖ്യാപനത്തിന് ഖത്തറും കാതോർക്കുന്നു. നാമനിർദേശ പ്രക്രിയകൾക്കും,

ആവേശകരമായ വോട്ടെടുപ്പ് നടപടികൾക്കുമൊടുവിലാണ് പ്രഥമ ഷി ക്യൂ അവാർഡ് അവസാന റൗണ്ടിലെത്തി നിൽക്കുന്നത്. ജൂൺ 30 വ്യാഴാഴ്ച വൈകീട്ട് ആറിന് ദോഹ ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കും.അവാർഡ് നിശയുടെ മുഖ്യ ആകർഷണമായ തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ സൂപ്പർതാരം മംമ്ത മോഹൻദാസ് ചൊവ്വാഴ്ച രാത്രിയോടെ ദോഹയിലെത്തിയിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന ഗ്രാൻഡ് അവാർഡ് നൈറ്റിൽ മംമത് മോഹൻ ദാസായിരിക്കും പ്രഥമ 'ഷി ക്യു' പുരസ്കര ജേതാക്കളെ പ്രഖ്യാപിക്കുക. എട്ട് വിഭാഗങ്ങളിൽ നിന്ന് 26 പേരാണ് നിലവിൽ ഫൈനൽ റൗണ്ടിലുള്ളത്. ഇവരിൽ നിന്നാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്.

26 പേ​ർ; ഖ​ത്ത​റി​ന്‍റെ താ​ര​ങ്ങ​ൾ

ദോ​ഹ: ഗ​ൾ​ഫ്​ മാ​ധ്യ​മം- ഗ്രാ​ൻ​ഡ് മാ​ൾ​ 'ഷി ​ക്യൂ പു​ര​സ്കാ​രത്തിന്, 700ഓ​ളം നാ​മ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​ണ്​ എ​ട്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 26 ഫൈ​ന​ലി​സ്റ്റു​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

മൂ​ന്ന്​ പ​തി​റ്റാ​ണ്ട്​ വ​രെ​യു​ള്ള പ്ര​വാ​സ​ലോ​​ക​ത്തെ സേ​വ​നം കൊ​ണ്ട്​ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ ശ​ക്ത​മാ​യ സ്വാ​ധീ​ന​ശ​ക്തി​ക​ളാ​യി മാ​റി​യ വ​നി​ത​ക​ളി​ൽ നി​ന്നും ജ​ഡ്ജി​ങ്​ പാ​ന​ലാ​ണ്​ ഫൈ​ന​ലി​സ്റ്റു​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. തു​ട​ർ​ന്നാ​യി​രു​ന്നു ഓ​ൺ​ലൈ​ൻ വ​ഴി വോ​ട്ടി​ങ്​ ന​ട​ന്ന​ത്. അ​ഞ്ചു ദി​വ​സ​ത്തോ​ളം നീ​ണ്ട വോ​ട്ടെ​ടു​പ്പി​ൽ ഖ​ത്ത​റി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളും മ​റ്റ്​ രാ​ജ്യ​ക്കാ​രും ത​ങ്ങ​ളു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി സ​ജീ​വ​മാ​യി പ​ങ്കാ​ളി​ക​ളാ​യി. ഏ​റെ വീ​റും വാ​ശി​യും പ്ര​ക​ടി​പ്പി​ച്ചാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്​ കാ​മ്പ​യി​നും ന​ട​ന്ന​ത്. വോ​ട്ടി​ങ്ങി​ന്‍റെ നി​ശ്ചി​ത ശ​ത​മാ​നം പ​രി​ഗ​ണി​ച്ചും, ഫൈ​ന​ലി​സ്റ്റു​ക​ളു​ടെ പ്ര​ക​ട​ന മി​ക​വും വി​ല​യി​രു​ത്തി​യു​മാ​വും അ​ന്തി​മ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന ഐ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ൾ​പ്പെ​ടെ വി​ദ​ഗ്​​ധ​രാ​യ ജ​ഡ്ജി​ങ്​ പാ​ന​ലാ​ണ്​ ​പ്ര​ഥ​മ ഷി ​ക്യു പു​ര​സ്കാ​ര ജേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ആ​ദ​ര​വാ​യി സം​ഗീ​തോ​ത്സ​വം

ദോ​ഹ: ശ​ക്ത​മാ​യ ക​ഥാ​പാ​​ത്ര​ങ്ങ​ൾ​ക്ക്​ ജീ​വ​ൻ ന​ൽ​കി​യും, മ​ധു​ര​മൂ​റു​ന്ന ഗാ​ന​ങ്ങ​ൾ പാ​ടി​പ്പ​തി​പ്പി​ച്ചും ആ​രാ​ധ​ക മ​ന​സ്സി​ൽ ഇ​ടം നേ​ടി​യ മം​മ്​​ത മോ​ഹ​ൻ​ദാ​സി​ന്‍റെ സാ​ന്നി​ധ്യ​​ത്തി​നൊ​പ്പം ആ​ദ​ര​വി​ന്‍റെ രാ​വി​ൽ സം​ഗീ​ത വി​സ്മ​യം തീ​ർ​ക്കാ​ൻ മ​ല​യാ​ള പി​ന്ന​ണി ഗാ​ന​പ്ര​തി​ഭ​ക​ളും ഖ​ത്ത​റി​ൽ സം​ഗ​മി​ക്കും. ദോ​ഹ ഹോ​ളി​ഡേ ഇ​ൻ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ, ജ്യോ​ത്സ്ന, വി​ധു പ്ര​താ​പ്, അ​ക്​​ബ​ർ ഖാ​ൻ എ​ന്നി​വ​രാ​ണ്​ മ​ല​യാ​ള ച​ല​ച്ചി​ത്ര-​മാ​പ്പി​ള​പ്പാ​ട്ടു​ക​ളു​മാ​യി അ​വാ​ർ​ഡ്​ നി​ശ​ക്ക്​ ആ​വേ​ശം പ​ക​രു​ന്ന​ത്. ഗാ​യ​ക​രും സാ​​ങ്കേ​തി​ക സം​ഘ​ങ്ങ​ളും ഇ​തി​ന​കം ഖ​ത്ത​റി​ലെ​ത്തി​ക്ക​ഴി​ഞ്ഞു.

Tags:    
News Summary - The stars arrived; Awards night tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.