ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ വിദൂര മരുഭൂമിയിൽ ഫാമുകളിലും മറ്റും ജോലി ചെയ്യുന്ന വിവിധ ദേശക്കാരായ കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്ക് വിന്റർ ജാക്കറ്റുകൾ വിതരണം ചെയ്തു.
കറാന, മുൻകർ, ജെറിയാൻ എന്നീ മരുപ്രദേശങ്ങളിൽ ജോലി ചെയ്യുന്ന 200ൽ പരം തൊഴിലാളികൾക്കാണ് അവരുടെ ജോലിസ്ഥലങ്ങൾ കേന്ദ്രീകരിച്ച് അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെ ജാക്കറ്റുകൾ വിതരണം ചെയ്തത്. സി.ഐ.സി റയ്യാൻ സോൺ പ്രവർത്തകരായ സിദ്ദിഖ് വേങ്ങര, താഹിർ ടി.കെ., ഫഹദ് ഇ.കെ., റഫീഖ് പി.സി., സുബ്ഹാൻ ബാബു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.