മാപ്പിള കലാവേദി ഖത്തറിന്റെ പ്രഥമ സ്റ്റേജ് പ്രോഗ്രാം
ഇശൽ രാവിന്റെ ഉദ്ഘാടന പരിപാടിയിൽനിന്ന്
ദോഹ: മാപ്പിളപ്പാട്ടിനും മാപ്പിളകലാ രൂപങ്ങൾക്കുമായി സ്റ്റാർ വോയ്സ് ഖത്തർ തുടക്കം കുറിച്ച മാപ്പിള കലാവേദി ഖത്തറിന്റെ പ്രഥമ സ്റ്റേജ് പ്രോഗ്രാം ഇശൽ രാവ് മതാർകദീം റോയൽ ഓർക്കിഡ് റെസ്റ്റാറന്റിൽ നടന്നു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ടി. ബാവ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫൈസൽ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.മാപ്പിളകലയുടെ സമ്പൂർണ സൗന്ദര്യം വേദിയിൽ അവതരിപ്പിക്കുക എന്നതാണ് സ്വപ്ന ലക്ഷ്യമെന്നും, മാപ്പിളപ്പാട്ടിന്റെ സ്നേഹിതർക്ക് സമഗ്ര കലാ സാംസ്കാരിക ഭാവത്തിന്റെ ആവിഷ്കാരവേദി കൂടിയാണിതെന്നും സംഘാടകർ പറഞ്ഞു.
സംഗമത്തിന് സെക്രട്ടറി ഫാറൂഖ് അബ്ദുള്ള സ്വാഗതം പറഞ്ഞു. തുടർന്ന് ജി.പി. കുഞ്ഞബ്ദുല്ല, അബ്ദുൽ റൗഫ് കൊണ്ടോട്ടി, അജ്മൽ റോഷൻ, റഫീഖ് പാലപ്പെട്ടി തുടങ്ങിയവർ സംസാരിച്ചു. പ്രവാസി പാട്ടുകാരും -ക്ഷേമ പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ സിദ്ദിഖ് ചെറുവല്ലൂർ സംസാരിച്ചു. മാപ്പിള കലാവേദി ഖത്തറിന്റെ ഗായകർ ഗാനം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.