Representational Image
Posted On
date_range Updated On
date_range ജിസാൻ സർവകലാശാലയിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു
ജിദ്ദ: ബുധനാഴ്ച പെയ്ത ശക്തമായ മഴയെ തുടർന്ന് ജിസാൻ സർവകലാശാലയിലെ വനിതാ വിദ്യാർഥികളുടെ വെയ്റ്റിങ് റൂമിന്റെ മേൽക്കൂര തകർന്നുവീണു. സംഭവത്തിൽ ആളപായമുണ്ടായിട്ടില്ല. ആർക്കും പരിക്കേറ്റതായി വിവരവുമില്ല. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡെപ്യൂട്ടി ഗവർണർ ഉത്തരവിട്ടു. പ്രത്യേക കമ്മിറ്റി രൂപവത്കരിച്ച് സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ ജിസാൻ ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് നിർദേശം നൽകി. കനത്ത മഴയെ തുടർന്നാണ് മേൽക്കൂരയുടെ ഒരു ഭാഗം വീണതെന്ന് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.