ദോഹ: സി.ഐ.സി ദോഹ സോൺ 'മുഹമ്മദ് നബി ജീവിതവും സന്ദേശവും' എന്ന വിഷയത്തിലുള്ള കാമ്പയിന്റെ ഭാഗമായി സൗഹൃദസംഗമം സംഘടിപ്പിച്ചു.
മനുഷ്യൻ എന്ന നിലയിൽ ദൈവത്തിന് തന്റെ ജീവിതം സമർപ്പിച്ചുകൊണ്ട് ഭൂമിയിൽ ജീവിക്കേണ്ടത് എങ്ങനെയാണെന്നാണ് മുഹമ്മദ് നബി തന്റെ ആദർശജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തിയത് സദസ്സ് അഭിപ്രായപ്പെട്ടു. ചിലർ സ്വന്തം കവിതാശകലങ്ങൾ സദസ്സുമായി പങ്കിട്ടപ്പോൾ മറ്റു ചിലർ പ്രവാചകഗാനം ആലപിച്ചുകൊണ്ടാണ് സൗഹൃദം വിളിച്ചറിയിച്ചത്.
മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ വായിച്ചറിഞ്ഞ വിവരങ്ങളും പങ്കുവെച്ചു. സി.ഐ.സി ദോഹ സോൺ വൈസ് പ്രസിഡന്റ് ബഷീർ അഹ്മദ് സ്വാഗതം പറഞ്ഞു. ഫക്റുദ്ദീൻ അഹമ്മദ് പ്രവാചകദൗത്യം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. സി.ഐ.സി സോണ്‍ പ്രസിഡന്റ് മുഷ്താഖ് ഹുസൈന് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സമിതി അംഗം ഇ.അര്‍ഷാദ്, അസീസ് മഞ്ഞിയില്‍, സുരേഷ് കരിയാട്, ജയന് മടിക്കൈ, ജോണ്സണ് ഇടത്തുരുത്തി, ബിനീഷ്, ശ്രീലേഖ തുടങ്ങിയവര്‍ പങ്കെടുത്തു. സി.ഐ.സി മദീന ഖലീഫ സോണൽ സമിതി അംഗം അബ്ദുൽഹമീദ് താനൂര്‍ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.