ഖത്തറിൽ സന്ദർശനത്തിനെത്തിയ വില്യാപ്പള്ളി മയ്യന്നൂർ മഹല്ല് സാരഥികൾക്ക് സ്വീകരണം
നൽകിയപ്പോൾ
ദോഹ: ഖത്തറിൽ സന്ദർശനത്തിനെത്തിയ വില്യാപ്പള്ളി മയ്യന്നൂർ മഹല്ല് സാരഥികൾക്ക് ബിൻ മഹ്മൂദുള്ള കാരവൻ റെസ്റ്റാറന്റിൽ സ്വീകരണം നൽകി. മയ്യന്നൂർ മഹല്ല് കമ്മിറ്റി ഭരണസമിതി മെംബർ തട്ടാൻകുനി അബ്ദുൽ കരീം, മുൻ ബഹ്റൈൻ എം.പി.എം.സി പ്രതിനിധി ജലീൽ മാക്കനാരി എന്നിവരാണ് സന്ദർശനാർഥം ദോഹയിൽ എത്തിയത്.
ഒ.ടി. ഇസ്മായിലിന്റെ അധ്യക്ഷതയിൽ വില്യാപ്പള്ളി മുസ് ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ട് യോഗം ഉദ്ഘാടനം ചെയ്തു.
മയ്യന്നൂർ മഹല്ല് സംവിധാനത്തിൽ നിർധരരായ പാവപ്പെട്ട രോഗികൾക്കുള്ള മരുന്നുകൾ, ഭക്ഷണങ്ങൾ, ആവശ്യമായ ഘട്ടത്തിൽ സാമ്പത്തികം എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള കൈത്താങ്ങ് പദ്ധതി ചെയർമാൻ എൻ.എച്ച്. ഷമീം യോഗത്തിൽ വിശദീകരിച്ചു. മഹലിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി രൂപം നൽകിയ എജുകെയർ വിദ്യാഭ്യാസ വിങ് ഹാദിയ സെന്ററുമായി കൈകോർത്ത് സ്ത്രീകൾക്കായി സി.സി.ഐ.പി ഹിമായ കോഴ്സിന്റെ പ്രവർത്തന പുരോഗതി യോഗത്തിൽ കൺവീനർ സലാം മാക്കനാരി വിശദീകരിച്ചു.
കമ്മിറ്റിയുടെ സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാനത്തിൽ മാസം തോറുമുള്ള വിഭവസമാഹരണത്തിന്റെ കളക്ഷൻ കൺവീനർ ഷാനിബ് വാരി പറമ്പത്ത് യോഗത്തിൽ അവതരിപ്പിച്ചു. പ്രവാസജീവിതത്തിൽ മഹല്ല് നിവാസികൾക്ക് ഒത്തുചേരാൻ സ്നേഹയാത്ര സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇർഷാദ് ഒ.ടി (ചെയർമാൻ), സജീർ മലയിൽ (ജനറൽ കൺവീനർ), സി.സി. നൗഫൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറി ജാഷിർ മാക്കനാരി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി സജീർ മലയിൽ റിപ്പോർട്ട് അവതരണവും ഇദ് രീസ് ഇസ്മായിൽ ഒ.ടി പ്രാർഥനയും ട്രഷറർ മുഹൈമിൻ കയ്യാല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.