ദോ​ഹ: ഹ​മ​ദ്​ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നും ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ ല​ഹ​രി ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി. വി​ദേ​ശ രാ​ജ്യ​ത്തു​നി​ന്നും എ​ത്തി​യ യാ​ത്ര​ക്കാ​ര​ന്‍റെ ബാ​ഗി​ൽ വ​സ്ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ്​ 130ഓ​ളം നി​രോ​ധി​ത ല​ഹ​രി ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി​യ​ത്. പി​ടി​ച്ചെ​ടു​ത്ത ഗു​ളി​ക​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​ധി​കൃ​ത​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പു​റ​ത്തു​വി​ട്ടു.

ല​ഹ​രി ഗു​ളി​ക​ക​ളും, മ​​നോ​രോ​ഗ ചി​കി​ത്സ​ക്കു​ള്ള നി​രോ​ധി​ത പ​ട്ടി​ക​യി​ലു​ള്ള ഗു​ളി​ക​ക​​ളോ വ​സ്തു​ക്ക​ളോ യാ​ത്ര​ക്കാ​ര്‍ കൈ​വ​ശം വെ​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ഖ​ത്ത​ര്‍ ജ​ന​റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഡ്ര​ഗ് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​താ​ണ്.

നി​രോ​ധി​ത മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക നേ​ര​ത്തേ​ത​ന്നെ ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ഡ്ര​ഗ്​ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ വി​ഭാ​ഗം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ല​ഹ​രി​യു​ടെ അം​ശ​മു​ള്ള പ​ല മ​​നോ​രോ​ഗ ചി​കി​ത്സ​ക്കു​ള്ള മ​രു​ന്നു​ക​ളും ഖ​ത്ത​റി​ൽ നി​രോ​ധി​ച്ച​താ​ണ്. നി​രോ​ധി​ത പ​ട്ടി​ക​യി​ലു​ള്ള മ​രു​ന്നു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​ത്​ അ​റ​സ്​​റ്റി​ലേ​ക്കും ജ​യി​ൽ ശി​ക്ഷ​യി​ലേ​ക്കും ന​യി​ക്കും.

Tags:    
News Summary - The intoxicated pill was seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.