അൽ മീരയുടെ േഫ്ലാട്ടിങ് സൂപ്പർമാർക്കറ്റ്
ദോഹ: സഫിലിയ ദ്വീപിനോട് ചേർന്ന് കടലിൽ സഞ്ചരിക്കുന്ന സൂപ്പർ മാർക്കറ്റ് വൈകാതെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഉടമസ്ഥരായ അൽ മീര അറിയിച്ചു.
ദോഹയിൽ പേൾ ഖത്തറിൽനിന്നും ഏതാനും കിലോമീറ്റർ ദൂരെ കടലുകളാൽ ചുറ്റപ്പെട്ടാണ് സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ അൽ സഫ്ലിയ ദ്വീപ്. ഇവിടെയെത്തുന്ന സ്വകാര്യ ബോട്ടുകൾ, യാട്ട് ഉൾപ്പെെടയുള്ളവയിലെ യാത്രക്കാരെയും സഞ്ചാരികളെയും വാട്ടർ സ്പോർട്സിൽ ഏർപ്പെടുന്നവരെയും ലക്ഷ്യമിട്ടാണ് ഫ്ലോട്ടിങ് സൂപ്പർമാർക്കറ്റ് ആരംഭിച്ചത്. 2021ലായിരുന്നു രാജ്യത്തെ പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റായ അൽമീരയുടെ ഫ്ലോട്ടിങ് സൂപ്പർമാർക്കറ്റ് തുടങ്ങിയത്.
ഐസ് ക്രീം, സ്നാക്സ്, ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ, ഫസ്റ്റ് എയ്ഡ്, തുടങ്ങി വിവിധ വസ്തുക്കളുമായാണ് സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റിെൻറ കടലിലെ യാത്ര. വ്യാഴം, വെളളി ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ എട്ടുവരെയും, മറ്റു ദിവസങ്ങളിൽ ഉച്ച ഒന്ന് മുതൽ രാത്രി എട്ടുവരെയും പ്രവർത്തിക്കും. കാലാവസ്ഥാക്കനുസരിച്ചാവും ബോട്ടിെൻറ സാന്നിധ്യമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.