ശൈഖ അല്‍മഹ്മൂദ്
വനിത ശാക്തീകരണത്തില്‍ മേഖലക്കുതന്നെ മാതൃകയാണ് ഖത്തര്‍. ഒരു വനിതയെ മന്ത്രിയാക്കിയ ആദ്യ ഗള്‍ഫ് രാജ്യം ഖത്തറാണ്. 2003ലാണ് ശൈഖ അല്മഹ്മൂദിനെ വിദ്യാഭ്യാസ മന്ത്രിയാക്കിയത്. 2020 ജനുവരിയിലാണ് ഇവർ നിര്യാതയായത്. ഇതിനകം നിരവധി വനിത മന്ത്രിമാരെയാണ് രാജ്യം നിയമിച്ചത്. 2008ല്‍ ആരോഗ്യമന്ത്രി വനിതയായിരുന്നു. 2013ല്‍ കമ്യൂണിക്കേഷന്‍സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രിയായി ഹെസ അല്ജാബിറിനെ നിയമിച്ചു. നിലവിലെ മന്ത്രിസഭയിൽ ഡോ. ഹനാന് അല്‍കുവാരി ആരോഗ്യമന്ത്രിയാണ്. രാജ്യത്തിെൻറ ഔദ്യോഗിക സ്ഥാപനങ്ങളില്‍ വനിതകള്‍ നേതൃപരമായ പങ്കുവഹിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.