ടൈഫൂൺ ജെറ്റ് ആദ്യ ബാച്ച് ആഗസ്റ്റ് മുതൽ ഖത്തറിലെത്തും

ദോഹ: ടൈഫൂൺ ജെറ്റ് പോർവിമാനങ്ങളുടെ ആദ്യ ബാച്ച് ഈ വർഷം ആഗസ്റ്റ് മുതൽ ഖത്തറിലെത്തും. മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക യു.കെ ഡിഫൻസ് മുതിർന്ന ഉപദേഷ്ടാവും റോയൽ എയർഫോഴ്സ് ഉദ്യോഗസ്ഥനുമായ എയർ മാർഷൽ മാർട്ടിൻ എലിയറ്റ് സാംപ്സണാണ് ഇക്കാര്യം പുറത്തുവിട്ടത്.

ലണ്ടനിൽ ഖത്തർ വാർത്ത ഏജൻസിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനിക, പ്രതിരോധ മേഖലയിലെ വൈവിധ്യം മേഖലയുടെ സുരക്ഷ ഉറപ്പുവരുത്താൻ സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിലെയും ബ്രിട്ടനിലെയും സേനാ നേതാക്കൾ പരിശീലനത്തിന്‍റെയും ഉപകരണങ്ങളുടെയും ആവശ്യകത മനസ്സിലാക്കുന്നുവെന്നും സാംപ്സൺ കൂട്ടിച്ചേർത്തു.

നാവിക ശക്തി വർധിപ്പിക്കുന്നതിന് കപ്പൽ നിർമാണ പരിപാടികളിൽ സഹകരണം ആവശ്യമാകുന്ന കരാറുകൾ, സൈബർ, ബഹിരാകാശ സുരക്ഷ മേഖലകളിലെ സഹകരണം, ഖത്തരി-ബ്രിട്ടീഷ് സൈനിക സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം എന്നിവയുൾപ്പെടെ നാവിക പിന്തുണയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ തലങ്ങളും അദ്ദേഹം വിശദീകരിച്ചു.

അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ബ്രിട്ടൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലെത്തിക്കുമെന്നും ഖത്തറിനും ബ്രിട്ടനുമിടയിൽ സഹകരണത്തിെൻറ ഭാവി കൂടുതൽ സമ്പന്നമാക്കുമെന്നും എയർ മാർഷൽ മാർട്ടിൻ എലിയറ്റ് സാംപ്സൺ പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    
News Summary - The first batch of Typhoon Jet will arrive in Qatar from August

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.