ഖത്തറിലേക്ക് മടങ്ങാനിരുന്ന പ്രവാസി നാട്ടിൽ കുഴഞ്ഞു വീണു മരിച്ചു

ദോഹ: ഒരാഴ്ചത്തെ അവധിക്ക് നാട്ടിൽ പോയ ഖത്തർ പ്രവാസി കുഴഞ്ഞു വീണു മരിച്ചു. ഗൾഫാർ അൽ മിസ്നദ് ഗ്രൂപിൽ ഐ.ടി വിഭാഗം സിസ്റ്റം അഡ്മിനിസ്ട്രേറ്ററായ പൊന്നാനി കടവനാട് സ്വദേശി ശ്രീജേഷ് പി. ഷൺമുഖം (36) ആണ് ഖത്തറിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കങ്ങൾക്കിടെ മരിച്ചത്.

12 വർഷമായി ഗൾഫാർ അൽ മിസ്നദിൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഫെബ്രുവരി അവസാന വാരം നാട്ടിലേക്ക് പോയ ശ്രീജേഷ് തിങ്കളാഴ്ച രാത്രി ഒമ്പതിന് ദോഹയിലേക്ക് യാത്ര തിരിക്കാനിരിക്കെ വൈകീട്ട് ആറു മണിയോടെയാണ് വീട്ടിൽ കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

പള്ളിക്കര ഷൺമുഖൻ ആണ് പിതാവ്. മാതാവ്: ശ്രീമതി. ഭാര്യ: അഞ്ജലി. മകൻ: സായി കൃഷ്ണ. സഹോദരങ്ങൾ: അനില, ശ്രീഷ.

Tags:    
News Summary - The expatriate, about to return to Qatar, collapsed and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.