ദോഹ: 2021-22 അധ്യയന വർഷത്തേക്കുള്ള കലണ്ടർ പുറത്തിറക്കി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം.പുതിയ കലണ്ടർ പ്രകാരം 2021 ആഗസ്റ്റ് 16ന് സ്കൂൾ ജീവനക്കാരെല്ലാം തിരിച്ചെത്തിയിരിക്കണം. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലേക്കുള്ള രണ്ടാം റൗണ്ട് പരീക്ഷകൾ ആഗസ്റ്റ് 18 മുതൽ 26 വരെ നടക്കും.
ഈ അധ്യയന വർഷത്തെ വിദ്യാർഥികൾക്കുള്ള ആദ്യദിനം ആഗസ്റ്റ് 29 ആയിരിക്കും. ഡിസംബർ 19 മുതൽ 30 വരെയാണ് അർധവാർഷിക അവധി. അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ 2022 ജനുവരി രണ്ടിന് ആരംഭിക്കും.
മാർച്ച് 13 മുതൽ 17 വരെയുള്ള ചെറിയ അവധിക്കുശേഷം മാർച്ച് 20ന് സ്കൂളുകൾ വീണ്ടും തുറക്കും. സ്കൂൾ കലണ്ടർ പ്രകാരം ഇൗ വർഷത്തെ അധ്യയനം 2022 ആഗസ്റ്റ് 16ന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.