നി​യാ​സ് മു​ഹ​മ്മ​ദ്

റോ​ഡ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​​​ദേ​ഹം മ​ക്ക​യി​ൽ ഖ​ബ​റ​ട​ക്കി

ത്വാ​ഇ​ഫ്: ത്വാ​ഇ​ഫി​ന​ടു​ത്ത് അ​ൽ​ഖു​ർ​മ​യി​ൽ റോ​ഡ​പ​ക​ട​ത്തി​ൽ മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി​യു​ടെ മൃ​ത​​​ദേ​ഹം മ​ക്ക​യി​ൽ ഖ​ബ​റ​ട​ക്കി. അ​ൽ​ഖു​ർ​മ​യി​ൽ സ്വ​ദേ​ശി​യു​ടെ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ ര​ണ്ടാം​കു​റ്റി സ്വ​ദേ​ശി നി​യാ​സ് മു​ഹ​മ്മ​ദി​ന്റെ (56) മൃ​ത​​​ദേ​ഹ​മാ​ണ് ചൊ​വ്വാ​ഴ്ച അ​സ​ർ ന​മ​സ്കാ​രാ​ന​ന്ത​രം മ​ക്ക​യി​ലെ ജ​ന്ന​ത്തു​ൽ മു​അ​ല്ല​യി​ൽ ഖ​ബ​റ​ട​ക്കി​യ​ത്. ബ​ഖാ​ല ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ജോ​ലി​സ്ഥ​ല​ത്ത് വെ​ച്ച് വാ​ഹ​ന​മി​ടി​ച്ച​ത്. അ​ൽ​ഖു​ർ​മ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഗു​രു​ത​ര​മാ​യ​തി​നാ​ൽ ത്വാ​ഇ​ഫ് കി​ങ് അ​ബ്ദു​ൽ അ​സീ​സ് ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് കു​ഞ്ഞി​യാ​ണ് പി​താ​വ്. മാ​താ​വ്: ഷാ​ഹി​ദ ബീ​ഗം, ഭാ​ര്യ: റ​ജി​ല, മ​ക​ൻ: അ​യ്യൂ​ബ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.