തനിമ കലാ സാഹിത്യവേദി ലിറ്റററി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ പങ്കെടുത്തവർ സംഘാടകർക്കൊപ്പം
ദോഹ: വൈവിധ്യങ്ങള്‍ ആസ്വദിക്കാനും ആസ്വദിപ്പിക്കാനും സര്‍ഗാത്മകമായി ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുക എന്നതാണ് തനിമ കലാ സാഹിത്യവേദിയുടെ ദൗത്യമെന്ന് ഡയറക്ടര്‍ ആര്.എസ്. അബ്ദുല്‍ ജലീല്‍ പറഞ്ഞു. തനിമ കലാ സാഹിത്യവേദിയുടെ ലിറ്റററി ക്ലബ് 'തനിമരത്തണലില്‍'എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തനിമ സംഘടിപ്പിച്ച വിവിധ മത്സരങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്തവരാണ് ലിറ്റററി ക്ലബിലെ അംഗങ്ങള്‍. ഓള്‍ഡ് ഐഡിയല്‍ സ്കൂള്‍ ഹാളില്‍ സംഘടിപ്പിച്ച കലാമേള ഐഷ റനയുടെ പ്രാര്‍ഥനാഗീതത്തോടെ ആരംഭിച്ചു. 30ലേറെ പ്രതിഭകളുടെ പ്രകടനങ്ങള്‍ കാഴ്ചവെച്ച കലാവിരുന്ന് കലാസ്വാദകരുടെ സാന്നിധ്യംകൊണ്ട് ധന്യമായി.
ക്ലബ് അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമായി സംഘടിപ്പിച്ച സംഗമത്തില്‍ സീനിയര്‍, ജൂനിയര്‍ കുട്ടികള്‍ക്കായി കളറിങ് മത്സരം സംഘടിപ്പിച്ചിരുന്നു. സീനിയര്‍ വിഭാഗത്തില്‍ ഹയ ഫൈസല്‍, മുഹമ്മദ് നഫിന്ഷ, മറിയം അബ്ദുല്‍ വഹാബ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അര്‍ഹരായി. ജൂനിയര്‍ വിഭാഗത്തില്‍ ധ്യാന്‍ ഷിജു, സാറ അബ്ദുല്‍ വഹാബ്, ഐദിൻ ഷിസാൻ എന്നിവരും സമ്മാനം നേടി. ആര്.എസ്. അബ്ദുല്‍ ജലീല്‍, അസീസ് മഞ്ഞിയില്‍, ജയന് മടിക്കൈ, ബിനു ജോണ്‍, മുത്തു ഐ.സി.ആര്.സി, യൂസുഫ് പുലാപ്പറ്റ, നാസര്‍ വേളം, നബീല്‍ പുത്തൂര്‍, അമല്‍ ഫര്‍മിസ്, റഹീന സമദ്, നബില റിയാസ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.