തളിപ്പറമ്പ് ഫുട്ബാൾ മേളയിൽ ജേതാക്കളായ സി.എച്ച് സ്പോർട്ടിങ് കുപ്പം
ദോഹ: തളിപ്പറമ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബർവാ ശാന്തിനികേതൻ സ്കൂളിൽ സംഘടിപ്പിച്ച രണ്ടാമത് ഫുട്ബാൾ ടൂർണമെന്റിൽ സി.എച്ച് സ്പോർട്ടിങ് കുപ്പം ജേതാക്കളായി. നിലവിലെ ജേതാക്കളായ സി.എച്ച് സ്പോർട്ടിങ് തൂഫാൻ സ്പോർട്സ് ക്ലബ് കരിമ്പത്തെയാണ് ഫൈനലിൽ തോൽപിച്ചത്.
ടൂർണമെന്റിലെ മികച്ച താരമായി സി.എച്ച് സ്പോർട്ടിങ് കുപ്പം താരം ഷംനാസ് കെ.പിയും, ടോപ് സ്കോററായി സി.എച്ച്. സ്പോർട്ടിങ് താരം ബഷീറും മികച്ച ഗോൾ കീപ്പറായി മുർഷിദ് കൊമ്മച്ചിയും ബെസ്റ്റ് ഡിഫൻഡറായി തൂഫാൻ സ്പോർട്സ് ക്ലബിന്റെ റാസിഖും തിരഞ്ഞെടുക്കപ്പെട്ടു.
അബ്ദുൽ റഊഫ് കൊണ്ടോട്ടി ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. ഐ.സി.സി മാനേജ്മെന്റ് കമ്മിറ്റിയംഗം അഡ്വ. ജാഫർഖാൻ, ഖത്തർ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി റഹീസ് പെരുമ്പ, ഷെൽസാർ റാസ, ആഷിഖ് മാഹി എന്നിവർ വിശിഷ്ടാതിഥികളായി. ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ ടൂർണമെന്റ് കിക്കോഫ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.