ദോഹ: ഖലീഫ രാജ്യാന്തര ടെന്നീസ് സ്ക്വാഷ് കോംപ്ലക്സിൽ നടക്കുന്ന ഖത്തർ ടോട്ടൽ ഓപൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ റഷ്യയുടെ മരിയ ഷറപോവ പുറത്ത്. ഒന്നാം റൗണ്ടിൽ റുമാനിയയുടെ മോണിക്ക നികുലെസ്കുവിന് മുന്നിലാണ് വൈൽഡ് കാർഡുമായെത്തിയ ഷറപോവ റാക്കറ്റ് വെച്ച് കീഴടങ്ങിയത്. സ്കോർ 4–6, 6–4, 6–3.
രണ്ടര മണിക്കൂർ നീണ്ട ആവേശകരമായ പോരാട്ടത്തിൽ ആദ്യ സെറ്റ് നേടിയ ഷറപോവക്ക് പക്ഷേ അടുത്ത സെറ്റുകളിൽ മേധാവിത്വം തുടരാനായില്ല. റാങ്കിംഗിൽ തന്നേക്കാൾ 51 സ്ഥാനം പിറകിലുള്ള നികുലെസ്കുവിെൻറ സ്വതസിദ്ധമായ ശൈലിക്ക് മുന്നിൽ പലപ്പോഴും മുൻ ലോക ഒന്നാം നമ്പർ താരം പതറി. 52 പിഴവുകൾ ഷറപോവയുടെ ഭാഗത്ത് നിന്നും സംഭവിച്ചപ്പോൾ നികുലെസ്കുവാകട്ടെ, കേവലം 17 പിഴവുകൾ മാത്രമാണ് വരുത്തിയത്.
ടൂർണമെൻറിലെ പ്രധാന താരങ്ങളിലൊരാളായ ഷറപോവയുടെ അട്ടിമറി തോൽവി ആരാധകർക്ക് നിരാശ സമ്മാനിച്ചു. അഞ്ച് തവണ ഗ്രാൻഡ് സ്ലാം ജേതാവായ ഷറപോവ നേരത്തെ രണ്ട് തവണ ടോട്ടൽ ഓപണിലും കിരീടമുയർത്തിയിട്ടുണ്ട്. അതേസമയം, നാലാം സീഡ് സ്പെയിനിെൻറ ഗാർബിൻ മുഗുരുസ ചൈനയുടെ യിങ് യിങ് ദുവാനെ കീഴടക്കി മൂന്നാം റൗണ്ടിലേക്ക് മുന്നേറി. രണ്ടാം റൗണ്ടിൽ 6–3, 6–4 എന്നീ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് മുഗുരുസയുടെ മുന്നേറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.