ടെ​ക് സ്​​പോ​ർ​ട്സ് കാ​ർ​ണി​വ​ൽ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ടെ​ക് സ്പോ​ർ​ട്സ് കാ​ർ​ണി​വ​ൽ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

ദോ​ഹ: താ​നൂ​ർ എ​ക്സ്പാ​റ്റ്സ് ഓ​ഫ് ഖ​ത്ത​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ടെ​ക് സ്പോ​ർ​ട്സ് കാ​ർ​ണി​വ​ൽ 2024 ന് ​വേ​ണ്ടി​യു​ള്ള സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു.

സ്പോ​ർ​ട്സ് കാ​ർ​ണി​വ​ൽ ഡ​യ​റ​ക്ട​റാ​യി നി​സാ​ർ, ക​ൺ​വീ​ന​ർ​മാ​രാ​യി ഹി​ഷാം, മു​ൻ​ഷീ​ർ, ഷം​ല ജ​ഹ്ഫ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഫെ​ബ്രു​വ​രി 23ന് ​ര​ണ്ടു മു​ത​ൽ അ​ൽ ജ​സീ​റ അ​ക്കാ​ദ​മി​യി​ൽ​വെ​ച്ചാ​ണ് പ​രി​പാ​ടി.

ടീം ​ക്യാ​പ്റ്റ​ന്മാ​രാ​യി സ​കീ​ബ്, അ​ൻ​വ​ർ എ​ന്നി​വ​രെ​യും വൈ​സ് ക്യാ​പ്റ്റ​ന്മാ​രാ​യി ഹ​സ്ഫ​ർ, നൗ​ഷാ​ദ​ലി എ​ന്നി​വ​രെ​യും തെ​രെ​ഞ്ഞെ​ടു​ത്തു. അ​ഡ്വൈ​സ​റി അം​ഗം ജ​ഹ്ഫ​ർ​ഖാ​ൻ, പ്ര​സി​ഡ​ന്റ് ര​തീ​ഷ് കെ, ​ട്ര​ഷ​റ​ർ ഉ​മ​ർ മു​ക്താ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി, പി.​ആ​ർ.​ഒ അ​ക്‌​ബ​ർ, ലേ​ഡീ​സ് കോ​ഓ​ഡി​നേ​റ്റ​ർ അ​ശ്വ​തി, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം മു​ഫ​സി​റ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Tech Sports Carnival Welcome Team Formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.