സു​ഹൈ​ൽ ഫാ​ൽ​ക്ക​ൺ മേ​ള ഇ​ന്നു​മു​ത​ൽ ക​താ​റ​യി​ൽ

ദോ​ഹ: പ​ര​മ്പ​രാ​ഗ​ത അ​റ​ബ് പൈ​തൃ​ക​വും പെ​രു​മ​യും ഖ​ത്ത​റി​ന്റെ സം​സ്‌​കാ​ര​വും പാ​ര​മ്പ​ര്യ​വും പു​തു​ത​ല​മു​റ​ക്ക് പ​ക​ർ​ന്നു​ന​ൽ​കി അ​ന്താ​രാ​ഷ്ട്ര ഫാ​ൽ​ക്ക​ൺ എ​ക്സി​ബി​ഷ​ന് ഇ​ന്ന് തി​രി​തെ​ളി​യും. വി​വി​ധ ഇ​നം ഫാ​ൽ​ക്ക​ൺ പ​ക്ഷി​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും ഫാ​ൽ​ക്ക​ൺ വേ​ട്ട​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​വും ഒ​രു​ക്കി സു​ഹൈ​ൽ ഫാ​ൽ​ക്ക​ൺ മേ​ള -ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഹ​ണ്ടി​ങ് ആ​ൻ​ഡ് ഫാ​ൽ​ക്ക​ൺ എ​ക്സി​ബി​ഷ​ൻ സെ​പ്റ്റം​ബ​ർ 8 മു​ത​ൽ 12 വ​രെ ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജ് വേ​ദി​യാ​കും.

മേ​ള​യു​ടെ പ​ത്താ​മ​ത് പ​തി​പ്പി​നാ​ണ് ഇ​ത്ത​വ​ണ വേ​ദി​യാ​കു​ന്ന​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഫാ​ൽ​ക്ക​ൺ ഹ​ണ്ടി​ങ് മ​ത്സ​ര​വും ന​ട​ക്കും. സോ​ഷ്യ​ൽ ആ​ൻ​ഡ് സ്പോ​ർ​ട്സ് കോ​ൺ​ട്രി​ബ്യൂ​ഷ​ൻ ഫ​ണ്ടി​ന്റെ പി​ന്തു​ണ​യോ​ടെ വി​വി​ധ ദേ​ശീ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഖ​ത്ത​റി​ന്റെ പ്രധാന വാ​ർ​ഷി​ക സാം​സ്കാ​രി​ക -വി​നോ​ദ പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യ മേ​ള​യി​ൽ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​രും ഫാ​ൽ​ക്ക​ൺ പ്രേ​മി​ക​ളും കു​ടും​ബ​ങ്ങ​ളു​മാ​ണ് പ​ങ്കെ​ടു​ക്കാറുള്ളത്. ഇ​ത്ത​വ​ണ ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, കു​വൈ​ത്ത്, റ​ഷ്യ, ഫ്രാ​ൻ​സ്, ബ്രി​ട്ട​ൻ, റ​ഷ്യ, പോ​ള​ണ്ട്, പാ​കി​സ്താ​ൻ, തു​ർ​ക്കി​യ, ഉ​ൾ​പ്പെ​ടെ 14 പ്ര​മു​ഖ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി വി​വി​ധ ക​മ്പ​നി​ക​ളും പ​ങ്കെ​ടു​ക്കും.

മു​ന്തി​യ ഇ​നം ഫാ​ൽ​ക്ക​ണു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നും വി​ൽ​പ​ന​യ്ക്കും പു​റ​മെ വേ​ട്ട​യാ​ട​ൽ, ഫാ​ൽ​ക്ക​ൺ വ​ള​ർ​ത്ത​ൽ, ക്യാ​മ്പി​ങ് സാ​മ​ഗ്രി​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ളും ഉ​ൽ​പ​ന്ന​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്യു​ന്ന 155ല​ധി​കം മു​ൻ​നി​ര ക​മ്പ​നി​ക​ളാ​ണ് എ​ക്സി​ബി​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

4x4 വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ൽ​പ​ന​യും പ്ര​ദ​ർ​ശ​ന​വും, ഫാ​ൽ​ക്ക​ൺ പ​രി​ച​ര​ണ​ത്തെ​യും ചി​കി​ത്സ​യെ​യും കു​റി​ച്ചു​ള്ള പ്ര​ത്യേ​ക പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, പൊ​തു​ജ​ന ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന ഫാ​ൽ​ക്ക​ൺ ലേ​ലം എ​ന്നി​വ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും. പ്ര​ദ​ർ​ശ​ന​ത്തി​ൽ വേ​ട്ട​ക്ക് ആ​വ​ശ്യ​മാ​യ തോ​ക്കു​ക​ൾ​ക്കും പ​ക്ഷി​ക​ൾ​ക്കും ത​ത്സ​മ​യ ലൈ​സ​ൻ​സി​ങ് സ​ഹാ​യം, ബി​സി​ന​സ് ഗ്രൂ​പ്പു​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ബി 2 ​ബി മാ​ച്ച് മേ​ക്കി​ങ് ലോ​ഞ്ച് എ​ന്നി​വ സം​ഘാ​ട​ക​ർ ഒ​രു​ക്കു​ന്നു​ണ്ട്.

വി​നോ​ദ പ​രി​പാ​ടി​ക​ൾ, വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ, ഫു​ഡ് കോ​ർ​ട്ടു​ക​ൾ തു​ട​ങ്ങി കു​ടും​ബ​ത്തോ​ടൊ​പ്പം വേ​ന​ൽ​ക്കാ​ല വി​നോ​ദം ആ​ഘോ​ഷി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ഖ​ത്ത​റി​ന്റെ പ​ര​മ്പ​രാ​ഗ​ത സം​സ്‌​കാ​ര​വും പൈ​തൃ​ക​വും വി​ളി​ച്ചോ​തു​ന്ന പ്ര​തേ​ക മേ​ഖ​ല​യും പ്ര​ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കും. ഫാ​ൽ​ക്ക​ൺ വ​ള​ർ​ത്ത​ൽ, വേ​ട്ട​യാ​ട​ൽ, ഖ​ത്ത​രി പൈ​തൃ​കം, സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ എ​ന്നി​വ​യി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​രെ​യും പ​ങ്കാ​ളി​ക​ളെ​യും പ്ര​ദ​ർ​ശ​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Suhail Falcon Fair Started from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.