ഹി​ലി ഫോ​റ​ത്തി​ൽ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ഡോ. ​മാ​ജിദ് അ​ൽ അ​ൻ​സാ​രി സംസാരിക്കുന്നു

ഗ​ൾ​ഫ് സു​ര​ക്ഷ കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്തം: സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ൾ തി​രി​ച്ച​റി​യു​ന്ന​തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ധാ​ര​ണ​യു​ണ്ട്

ദോ​ഹ: ഗ​ൾ​ഫ് സു​ര​ക്ഷ മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും, ഭാ​വി സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ രാ​ജ്യ​ങ്ങ​ൾ പ്ര​ധാ​ന പ​ങ്കാ​ളി​ക​ളാ​യി തു​ട​ര​ണ​മെ​ന്നും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്ടാ​വു​മാ​യ ഡോ. ​മാ​ജി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ അ​ൻ​സാ​രി.

അ​ബു​ദാ​ബി​യി​ൽ മൂ​ന്നാ​മ​ത് ‘ഹി​ലി ഫോ​റം 2026’ ലെ ​പ്ലീ​ന​റി സെ​ഷ​നി​ൽ 'ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സു​ര​ക്ഷാ സ​ങ്കീ​ർ​ണ്ണ​ത​ക​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ദ്ധ​വും സം​ഘ​ർ​ഷ​ങ്ങ​ളും മേ​ഖ​ല​യി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​ണെ​ന്ന കാ​ര്യം വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന​തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​പ്പോ​ൾ ധാ​ര​ണ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളു​ടെ ആ​ഘാ​തം ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ൽ​ക്കു​ന്ന​ത​ല്ല. അ​ത് ആ​ഗോ​ള ഊ​ർ​ജ്ജ മേ​ഖ​ല, വാ​ണി​ജ്യം, സ​മു​ദ്ര ഗ​താ​ഗ​തം, അ​ന്താ​രാ​ഷ്ട്ര വി​ത​ര​ണ ശൃം​ഖ​ല​ക​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. മേ​ഖ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളെ സാ​ധാ​ര​ണ​മാ​യി കാ​ണു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​യ്മ കൂ​ടു​ത​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കും അ​സ്ഥി​ര​ത​ക്കും വ​ഴി​തെ​ളി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ല​വി​ലു​ള്ള പ്ര​തി​രോ​ധ -സു​ര​ക്ഷാ ഘ​ട​ന​ക​ളു​ടെ ബ​ല​ഹീ​ന​ത​ക​ളാ​ണ് സ​മീ​പ​കാ​ല സം​ഭ​വ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. കൂ​ടു​ത​ൽ സ്ഥി​ര​ത​യു​ള്ള​തും നി​ല​നി​ൽ​ക്കു​ന്ന​തു​മാ​യ ഒ​രു സം​വി​ധാ​നം കെ​ട്ടി​പ്പ​ടു​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ഇ​ത് ബോ​ധ്യ​പ്പെ​ടു​ത്തു​ന്നു. ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ളും സാ​മ്പ​ത്തി​ക പ​ര​സ്പ​രാ​ശ്ര​യ​ത്വം ഉ​റ​പ്പാ​ക്കി​യും കൂ​ടു​ത​ൽ ക​രു​ത്തു​റ്റ കൂ​ട്ടാ​യ സു​ര​ക്ഷാ സം​വി​ധാ​നം കെ​ട്ടി​പ്പ​ടു​ക്ക​ണം.

നി​ർ​ണാ​യ​ക​മാ​യ അ​ന്താ​രാ​ഷ്ട്ര ജ​ല പാ​ത​ക​ളെ സ​മ്മ​ർ​ദ ത​ന്ത്ര​ങ്ങ​ൾ​ക്കാ​യി ഉപയോഗിക്കു​ന്ന​തി​നെ അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. സ​മു​ദ്ര ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ കേ​വ​ലം സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി മാ​ത്ര​മാ​യി അ​തി​നെ ചു​രു​ക്ക​രു​ത്. ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സം​ഭാ​ഷ​ണ​വും ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ളും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

സ​മാ​ധാ​ന​പ​ര​മാ​യ പ്ര​ശ്ന​പ​രി​ഹാ​ര​ങ്ങ​ൾ​ക്കും സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കും ഖ​ത്ത​ർ ന​ൽ​കു​ന്ന പി​ന്തു​ണ​യും രാ​ഷ്ട്രീ​യ ഇ​ച്ഛാ​ശ​ക്തി​യും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. സം​ഭാ​ഷ​ണം, എ​ന്നാ​ൽ ഏ​തെ​ങ്കി​ലും ക​ക്ഷി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ക എ​ന്ന​ല്ല, മ​റി​ച്ച് സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​ത് ത​ട​യു​ന്ന​തി​നും ആ​ശ​യ​വി​നി​മ​യം നി​ല​നി​ർ​ത്തു​ന്ന​തി​നും സു​സ്ഥി​ര​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​മു​ള്ള ഒ​രു പ്ര​ധാ​ന മാ​ർ​ഗ​മാ​ണ്. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ആ​ഗോ​ള ത​ല​ത്തി​ൽ വ്യാ​പി​ക്കു​ന്ന​തി​നാ​ൽ, നി​ല​വി​ലെ വെ​ല്ലു​വി​ളി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ്രാ​ദേ​ശി​ക -അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ കൂ​ട്ടാ​യ ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - There is a consensus among Gulf states in addressing security challenges.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.