ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​, ആ​ൻ​ഡി ബ​ർ​ണാം

ഖ​ത്ത​ർ അ​മീ​ർ -യു.​കെ പ്ര​ധാ​ന​മ​ന്ത്രി​ ഫോൺ സം​ഭാ​ഷ​ണം: ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നം

ദോ​ഹ: മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്ത് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ആ​ൻ​ഡി ബ​ർ​ണാ​മും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച യു.​കെ പ്ര​ധാ​ന​മ​ന്ത്രി ഖ​ത്ത​ർ അ​മീ​റി​നെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് സം​സാ​രി​ച്ച​ത്.

ഫ​ല​സ്തീ​നി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച ഇ​രു​വ​രും, ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തി​ലൂ​ടെ മാ​ത്ര​മേ മേ​ഖ​ല​യി​ൽ ശാ​ശ്വ​ത സ​മാ​ധാ​ന​വും നീ​തി​യു​ക്ത​മാ​യ പ​രി​ഹാ​ര​വും കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. കൂ​ടാ​തെ, ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ​യെ​ക്കു​റി​ച്ചും, അ​ത് മേ​ഖ​ല​യി​ലെ സു​ര​ക്ഷ​യെ​യും അ​ന്താ​രാ​ഷ്ട്ര സ​മു​ദ്ര ഗ​താ​ഗ​ത​ത്തെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ആ​ശ​ങ്ക പ​ങ്കു​വെ​ച്ചു.

പ്ര​ദേ​ശ​ത്ത് സ​മാ​ധാ​ന​വും സു​സ്ഥി​ര​ത​യും നി​ല​നി​ർ​ത്തു​ന്ന​തി​ന് സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും, ന​യ​ത​ന്ത്ര​പ​ര​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും ഇ​രു​നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും സംസാരിച്ചു.

Tags:    
News Summary - Qatar Emir and UK Prime Minister phone conversation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.