ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച ‘ടേസ്റ്റ് ഓഫ് പോളണ്ട്’ ഉദ്ഘാടനം ഖത്തറിലെ പോളണ്ട്
അംബാസഡർ തോമസ് സാഡ്സിൻസ്കി നിർവഹിക്കുന്നു.
ദോഹ: പോളണ്ടിന്റെ സംസ്കാരവും രുചിവൈവിധ്യവും സമ്മാനിക്കുന്ന ‘ടേസ്റ്റ് ഓഫ് പോളണ്ട്’ പ്രമോഷന് ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കമായി. പേൾ ഖത്തർ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഖത്തറിലെ പോളണ്ട് അംബാസഡർ തോമസ് സാഡ്സിൻസ്കി ഉദ്ഘാടനം ചെയ്തു. പോളണ്ട് എംബസി ഉദ്യോഗസ്ഥർ ഉൾപ്പെടെ അതിഥികൾ പങ്കെടുത്തു.
മേയ് 14 വരെ നീണ്ടുനിൽക്കുന്ന പ്രമോ ഷനിൽ പോളണ്ട് ബ്രാൻഡഡ് ഉൽപന്നങ്ങളും മുതൽ പോളിഷ് ഭക്ഷ്യരുചികളും പൈതൃകവും അനുഭവിച്ചറിയാനുള്ള വിശാലമായ വേദിയാണ് ഒരുക്കിയിരിക്കുന്നത്. മേളയിൽ ഖത്തറിലെ ആദ്യ പോളിഷ് റസ്റ്റാറന്റായ പോൾകയുടെ തത്സമയ പാചകവും പരമ്പരാഗത പോളിഷ് വിഭവങ്ങൾ രുചിച്ചറിയാനുള്ള സൗകര്യവും സന്ദർശകർക്ക് പോളണ്ടിന്റെ രുചിപൈതൃകത്തിലേക്കുള്ള യാത്ര കൂടി സമ്മാനിക്കുന്നതാണ്.
ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച ‘ടേസ്റ്റ് ഓഫ് പോളണ്ട്’പ്രമോഷനിൽനിന്ന്
പോളിഷ് ഉൽപന്നങ്ങളും ഭക്ഷ്യവിഭവങ്ങളും ഒരു കുടക്കീഴിലൊരുക്കി ആരംഭിച്ച ‘ടേസ്റ്റ് ഓഫ് പോളണ്ട്’ പ്രമോഷൻ ആരംഭിച്ച ലുലു ഹൈപ്പർമാർക്കറ്റിനെ അംബാസഡർ തോമസ് സാഡ്സിൻസ്കി അഭിനന്ദിച്ചു. ഖത്തറിലെ വ്യാപാര ബന്ധങ്ങൾ ശക്തമാക്കുന്നതിനും പാചക വൈവിധ്യം പരിചയപ്പെടുത്തുന്നതിനും ലുലു ഹൈപ്പർമാർക്കറ്റിന്റെ സംരംഭം ശ്രദ്ധേയമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
യൂറോപ്പിലെ മറ്റ് ഭാഗങ്ങളിലെ കേന്ദ്രങ്ങൾക്ക് സമാനമായി ലുലു ഗ്രൂപ്പിന്റെ പോളിഷ് സോഴ്സിങ് ആൻഡ് കളക്ഷൻ സെന്റർ സ്ഥാപിക്കാനുള്ള ശ്രമത്തെയും പരാമർശിച്ചു. പോളണ്ടിന്റെ പ്രശസ്തമായ രുചി വൈവിധ്യങ്ങൾ ഖത്തറിൽ പരിചയപ്പെടുത്തുന്ന റസ്റ്റാറന്റുകളുടെയും പാചക വിദഗ്ധരുടെയും സാന്നിധ്യം അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യ, കിഴക്കൻ യൂറോപ്പിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗം കൂടിയാണ് ‘ടേസ്റ്റ് ഓഫ് പോളണ്ട്’ എന്ന് ലുലു വക്താവ് പറഞ്ഞു. ഭക്ഷ്യ ഉൽപാദനത്തിൽ വളർന്നുവരുന്ന കേന്ദ്രമാണ് പോളണ്ട്. യൂറോപ്പിലുടനീളം ശക്തമായ വിഭവ സമാഹരണ കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്ന ലുലുവിന്റെ ലക്ഷ്യവുമായും ഈ സഹകരണം ബന്ധപ്പെടുന്നു -ലുലു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.