താനൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഗുരുതരാവസ്​ഥയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ്​ ഖത്തറിൽ മരണപ്പെട്ടു. താനൂർ മുൻസിപ്പാലിറ്റി മുസ്ലിം ലീഗ് പ്രസിഡൻറ്​ ടി.പി.എം അബ്ദുൽ കരീമിൻെറ മകൻ അംറാസ് അബ്ദുള്ള (31) ആണ്​ ശനിയാഴ്​ച രാത്രി ഹമദ്​ ആശുപത്രിയിൽ വെച്ച്​ മരണപ്പെട്ടത്​.

കഴിഞ്ഞ മൂന്നു ദിവസമായി ഹമദ് മെഡിക്കൽ കോർപറേഷനിൽ സർജിക്കൽ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. ഖത്തറിൽ നിർമാണ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അംറാസ്​. നടപടികൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത്​ നാട്ടിലേക്ക്​ കൊണ്ടുപോവുമെന്ന്​ കെ.എം.സി.സി മയ്യിത്ത്​ പരിപാലന കമ്മിറ്റി പ്രവർത്തകരും സുഹൃത്തുക്കളും അറിയിച്ചു.

Tags:    
News Summary - Tanur native dies in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.