ദോഹ: പ്രവാസി വനിത സംഘടനയായ എം.ജി.എം ഖത്തറിന്റെ 2026- 27 ഭാരവാഹികളെ തെരഞ്ഞെടുത്തു. സെനിയ നൗഷാദ് (പ്രസി.), തൗഹീദ റഷീദ് (ജനറൽ സെക്ര.), ജാസ്മിൻ നൗഷാദ് (ട്രഷ.) എന്നിവരാണ് മുഖ്യ ഭാരവാഹികൾ.
വൈസ് പ്രസിഡന്റുമാരായി നജ്ല അബ്ദുല്ല, ഷംല നൗഫൽ, റഹീല ബിൻത് അബൂബക്കർ, സുമയ്യ റഹീം എന്നിവരും സെക്രട്ടറിമാരായി അഫ്നിദ പുളിക്കൽ, ശാസിയ അഷ്റഫ്, അയ്നു നുഹ, സുആദ ഇസ്മയിൽ അഷ്റഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മദീന ഖലീഫയിലെ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ ചേർന്ന കൗൺസിൽ യോഗത്തിൽ ഇസ്ലാഹി സെന്റർ അഡ്വൈസറി ബോർഡ് കൺവീനർ ബഷീർ അൻവാരി, വി.പി. റഷീദലി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുൽ കരീം ആക്കോട് ഉദ്ബോധന പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.