ദോഹ: ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് തടവ് ശിക്ഷയും കനത്ത പിഴയും ലഭിക്കാവുന്ന ഗുരുതരമായ ട്രാഫിക് നിയമലംഘനമാണെന്ന് ഓർമപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. ലൈസൻസില്ലാതെ വാഹനമോടിക്കുന്നതുമൂലം വാഹനാപകടങ്ങൾ വർധിക്കുന്നതിനും റോഡ് സുരക്ഷക്കും ഭീഷണിയാണ്.
ഇത്തരം കേസുകളിൽ നിയമനടപടികളിൽ നിന്ന് ഒത്തുതീർപ്പോ വിട്ടുവീഴ്ചയോ സാധ്യമല്ലെന്ന് മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.ട്രാഫിക് നിയമത്തിലെ ആർട്ടിക്ക്ൾ (94) പ്രകാരം ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് ഒരു മാസം മുതൽ മൂന്നു വർഷം വരെ തടവും, കുറഞ്ഞത് 10,000 മുതൽ 50,000 ഖത്തർ റിയാൽ വരെ പിഴയും, അല്ലെങ്കിൽ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കാം.
പൗരന്മാരും താമസക്കാരും നിയമങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പിൽ വിശദമാക്കി. പരിശോധനാ സമയത്ത് സാധുവായ ലൈസൻസ് കാർഡ് കൈവശമില്ലെങ്കിൽ, മെട്രാഷ് ആപ്ലിക്കേഷൻ വഴി ഡിജിറ്റൽ ലൈസൻസ് കാണിക്കാവുന്നതാണ്. ഉത്തരവാദിത്തമുള്ള ഡ്രൈവിങ് ശീലം പ്രോത്സാഹിപ്പിക്കുന്നതിനും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി മന്ത്രാലയം നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.