അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഖത്തർ വെബ് സമിറ്റിലെ പവലിയൻ സന്ദർശിച്ചപ്പോൾ
ദോഹ: നിർമിത ബുദ്ധിയുടെയും അതിവേഗം മുന്നേറുന്ന സാങ്കേതിക ലോകത്തിന്റെയും കുതിപ്പിനൊപ്പം രാജ്യത്തെ നയിച്ച ചിന്തകളും കണ്ടെത്തലുകളും പ്രദർശനങ്ങളുമായി മൂന്നാമത് ഖത്തർ വെബ് സമിറ്റിന് തുടക്കം. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന വെബ് സമ്മിറ്റ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സന്ദർശിച്ചു.
വെബ് സമ്മിറ്റിൽ പങ്കെടുക്കുന്ന ദേശീയ -അന്തർദേശീയ കമ്പനികളുടെ പവലിയനുകൾ സന്ദർശിച്ച അമീർ, ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സംരംഭകത്വം എന്നീ മേഖലകളിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെയും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളെയും കുറിച്ച് മനസ്സിലാക്കി.
ലോകത്തിലെ വമ്പൻ സ്റ്റാർട്ടപ്പുകൾ മുതൽ ടെക് ഭീമൻമാർ വരെ ഒത്തുചേരുന്ന വെബ് സമ്മിറ്റാണ് നാലു ദിവസങ്ങളിലായി നടക്കുക. 120 രാജ്യങ്ങളിൽ നിന്നായി 800ലേറെ നിക്ഷേപകർ, 400 പ്രഭാഷകർ, 1600 സ്റ്റാർട്ടപ്പുകൾ, സന്ദർശകർ എന്നിവർ ഉൾപ്പെടെ 30,000ത്തോളം പ്രതിനിധികൾ പങ്കെടുക്കും. വിവിധ സെഷനുകൾ, വർക്ക്ഷോപ്പുകൽ എന്നിവയും വിവിധ ദിവസങ്ങളിലായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.