കിയ സൂപ്പർ കപ്പ് സീസൺ -2 വൺ ഡേ ഫുട്ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങിനിടെ
ദോഹ: കിയ ഖത്തർ സംഘടിപ്പിച്ച കിയ സൂപ്പർ കപ്പ് സീസൺ -2 വൺ ഡേ ഫുട്ബാൾ ടൂർണമെന്റ് നോബിൾ ഇന്റർനാഷനൽ സ്കൂൾ വുക്കൈറിൽ സംഘടിപ്പിച്ചു.
ഖത്തർ ഇന്ത്യൻ ഫുട്ബാൾ ഫോറം പ്രസിഡന്റും സിറ്റി എക്സ്ചേഞ്ച് ഗ്രൂപ് ഓഫ് കമ്പനിയുടെ സി.ഇ.ഒയുമായ ഷറഫ് പി. ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. ടൂർണമെന്റിൽ ടിമ്പെക്സ് എഫ്.സി ഖത്തർ ചാമ്പ്യന്മാരും വി.പി.എൻ എഫ്.സി റണ്ണേസ് ട്രോഫിയും കരസ്ഥമാക്കി.
ടൂർണമെന്റ് ജഴ്സി ലോഞ്ചിങ് അൽ ഏബിൾ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് ഖത്തർ ചെയർമാൻ സിദ്ദീഖ് പുറായിൽ ടീം ക്യാപ്റ്റൻമാർക്ക് നൽകി പ്രകാശനം ചെയ്തു. ചാലിയാർ ദോഹ സ്ഥാപകാംഗം മഷ്ഹൂദ് തിരുത്തിയാട്, ചാലിയാർ ദോഹ പ്രസിഡന്റ് സി.ടി. സിദ്ദീഖ് ചെറുവാടി എന്നിവർ സംസാരിച്ചു. കിയ ചെയർമാൻ വി.പി. നസീർ, കൺവീനർ കെ. നിസാർ, കിയ രക്ഷാധികാരി ബഷീർ അൻവാരി, മറ്റു കിയ പ്രതിനിധികൾ എന്നിവർ സാന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.