അ​റ​ബ് -ഇ​ന്ത്യ സ​ഹ​ക​ര​ണ​ഫോ​റ​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി സു​ൽ​ത്താ​ൻ ബി​ൻ സാ​ദ് അ​ൽ മു​റൈ​ഖി​യും ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ

അ​റ​ബ് -ഇ​ന്ത്യ സ​ഹ​ക​ര​ണ​ഫോ​റം; ഖ​ത്ത​ർ പ്ര​തി​നി​ധി​സം​ഘം പ​ങ്കെ​ടു​ത്തു

​ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ര​ണ്ടാ​മ​ത് അ​റ​ബ് -ഇ​ന്ത്യ സ​ഹ​ക​ര​ണ ഫോ​റ​ത്തി​ന്റെ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ ഖ​ത്ത​ർ പ്ര​തി​നി​ധി​സം​ഘം പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​യും അ​റ​ബ് രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​വും സാ​മ്പ​ത്തി​ക​വു​മാ​യ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് അ​റ​ബ് -ഇ​ന്ത്യ സ​ഹ​ക​ര​ണ​ഫോ​റം മ​ന്ത്രി​ത​ല യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്.​ ഖ​ത്ത​റി​ൽ​നി​ന്ന് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി സു​ൽ​ത്താ​ൻ ബി​ൻ സാ​ദ് അ​ൽ മു​റൈ​ഖി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘ​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും യോ​ഗ​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നു.

സ​ന്ദ​ർ​ശ​ന​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യി സ​ഹ​മ​ന്ത്രി സു​ൽ​ത്താ​ൻ ബി​ൻ സാ​ദ് അ​ൽ മു​റൈ​ഖി ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യും അ​റ​ബ് -ഇ​ന്ത്യ സ​ഹ​ക​ര​ണ ഫോ​റ​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ മ​ന്ത്രി​മാ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Tags:    
News Summary - Arab-India Cooperation Forum; Qatari delegation participated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.