‘തം​ഹീ​ദു​ൽ മ​ർ​അ’ പ​ഠി​താ​ക്ക​ളു​ടെ സം​ഗ​മ​ത്തി​ൽ വി​ജ​യി​ക​ൾ സം​ഘാ​ട​ക​ർ​ക്കൊ​പ്പം

‘തം​ഹീ​ദു​ൽ മ​ർ​അ’ സ​മ്മാ​ന​ദാ​ന​വും പ​ഠി​താ​ക്ക​ളു​ടെ സം​ഗ​മ​വും

ദോ​ഹ: വി​മ​ൻ എം​പ​വ​ർ​മെ​ന്റ് പ്രോ​ഗ്രാ​മി​ന്റെ ഭാ​ഗ​മാ​യി വി​മ​ൻ ഇ​ന്ത്യ ഖ​ത്ത​ർ സ്ത്രീ​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സാ​യ ‘തം​ഹീ​ദു​ൽ മ​ർ​അ’ സ​മ്മാ​ന​ദാ​ന​വും പ​ഠി​താ​ക്ക​ളും സം​ഗ​മ​വും ന​ട​ന്നു. സി.​ഐ.​സി മ​ൻ​സൂ​റ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​മ​ൻ ഇ​ന്ത്യ പ്ര​സി​ഡ​ന്റ് ന​ഹി​യ ബീ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ഐ.​സി വൈ​സ് പ്ര​സി​ഡ​ന്റ് കെ.​സി. അ​ബ്ദു​ൽ ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ്ത്രീ​ക​ളാ​ണ് വൈ​ജ്ഞാ​നി​ക രം​ഗ​ത്ത് ഏ​റെ പ്ര​കാ​ശി​ക്കു​ന്ന​തെ​ന്നും ‘തം​ഹീ​ദു​ൽ മ​ർ​അ’ പോ​ലെ​യു​ള്ള പാ​ഠ്യ​പ​ദ്ധ​തി​ക​ളോ​ട് എ​ന്നും ആ​ത്മാ​ർ​ഥ​ത​യോ​ടെ​യു​ള്ള സ​മീ​പ​ന​വും അ​റി​വ് നേ​ടാ​നു​ള്ള ഉ​ത്സാ​ഹ​വും സ്ത്രീ​ക​ളു​ടെ കൈ ​മു​ത​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡോ. ​സ​ലീ​ൽ ഹ​സ്സ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഖു​ർ​ആ​ൻ വാ​യി​ക്കു​ന്ന​ത് അ​ർ​ഥ​വും ആ​ശ​യ​വും മ​ന​സ്സി​ലാ​ക്കി കൊ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും ജീ​വി​ത​ത്തെ സം​സ്ക​രി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. ഇ​ന്ത്യ​ൻ ഫ്ര​ണ്ട്സ് സ​ർ​ക്കി​ൾ ത​മി​ഴ് ലേ​ഡീ​സ് പ്ര​സി​ഡ​ന്റ് ത​സ്നീം ജ​ലാ​ലു​ദ്ദീ​ൻ ആ​ശം​സ അ​റി​യി​ച്ചു. മേ​യ് ആ​ദ്യ വാ​രം ന​ട​ന്ന പ​രീ​ക്ഷ​ക​ളി​ൽ ന​സീ​ദ സ​ഹീ​ർ, സാ​ഹി​റ ബാ​നു എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി. ഷെ​ഫീ​ന ഹം​സ, ഷാ​ഹി​ന ഷെ​ഫീ​ഖ്, സ​ജീ​ന മു​ഹ​മ്മ​ദ​ലി, റു​മീ​ന സെ​യ്ഫു​ദ്ദീ​ൻ ര​ണ്ടാം സ്ഥാ​ന​വും സ​മീ​റ ഹ​നീ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സ​ഫി​യ മു​ഹ​മ്മ​ദ്, റ​ഹ്മ​ത്ത് ബീ​വി തു​ട​ങ്ങി​യ​വ​ർ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നു​ള്ള എ​ക്സ​ല​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നേ​ടി. വി​മ​ൻ ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്റ് ത്വ​യ്യി​ബ അ​ർ​ഷ​ദ് സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​റീ​ന ബ​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - 'Tamheedul Maraa' Award and Students' Convocation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.