'ആ​രോ​ഗ്യ​മാ​ണ് ജീ​വി​തം' റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍ നടത്തിയ കാ​മ്പ​യിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്

'ആ​രോ​ഗ്യ​മാ​ണ് ജീ​വി​തം'- കാ​മ്പ​യി​നു​മാ​യി റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍

ദോ​ഹ: ലോ​കാ​രോ​ഗ്യ ദി​ന​ത്തി​ന്റെ ഭാഗമായി 'ആ​രോ​ഗ്യ​മാ​ണ് ജീ​വി​തം' കാ​മ്പ​യി​നു​മാ​യി റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍. പൊ​തു​സ​മൂ​ഹ​ത്തി​ന്റെ ക്ഷേ​മ​ത്തി​നു ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ര്‍ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന സ​ന്ദേ​ശം ന​ല്‍കി​യാ​ണ് റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍ ലോ​കാ​രോ​ഗ്യ ദി​നം ആ​ഘോ​ഷി​ച്ച​ത്. വ്യ​ക്തി​ക​ള്‍ ആ​രോ​ഗ്യ​ത്തി​നു മു​ന്‍ഗ​ണ​ന ന​ല്‍കാ​നും ആ​വ​ശ്യ​മാ​യ ഘ​ട്ട​ങ്ങ​ളി​ല്‍ രോ​ഗ​പ്ര​തി​രോ​ധ മാ​ര്‍ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​നും ബോ​ധ​പൂ​ര്‍വ​മാ​യ ജീ​വി​ത​ശൈ​ലി പി​ന്തു​ട​രാ​നും ജ​ന​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ക്കു​ക എ​ന്ന​താ​ണ് കാ​മ്പ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജം​ഷീ​ര്‍ ഹം​സ, എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​ബ്ദു​ല്‍ക​ലാം, കാ​ര്‍ഡി​യോ​ള​ജി സ്പെ​ഷ്യ​ലി​സ്റ്റ് ഡോ. ​ബി​ഷ്ണു കി​ര​ണ്‍, ഇ​ന്റേ​ണ​ല്‍ മെ​ഡി​സി​ന്‍ സ്പെ​ഷ്യ​ലി​സ്റ്റു​ക​ളാ​യ ഡോ. ​മ​ഞ്ജു​നാ​ഥ്, ഡോ. ​അ​രു​ണ്‍കു​മാ​ര്‍ എ​ന്നി​വ​ർ ചേ​ർ​ന്ന് കാമ്പയിൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ വ​കു​പ്പു​ക​ള്‍ നി​ര​വ​ധി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കി. ഗൈ​ന​ക്കോ​ള​ജി ഡി​പ്പാ​ര്‍ട്ട്‌​മെ​ന്റ് സ​ത്രീ​ക​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് പ​ഠ​ന​ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

ഇ​ന്റേ​ണ​ല്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ, 'ഞാ​ന്‍ പ്ര​തി​ജ്ഞ​യെ​ടു​ക്കു​ന്നു,' ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ള്‍ വ​രാ​തി​രി​ക്കാ​നും അ​തി​നാ​വ​ശ്യ​മാ​യ മു​ന്‍ക​രു​ത​ലു​ക​ള്‍ ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ക്കാ​നും ശ്ര​ദ്ധി​ക്കു​മെ​ന്ന പ്ര​തി​ജ്ഞ പു​തു​ക്ക​ല്‍ കാ​മ്പ​യി​ൻ ന​ട​ത്തി. ഹൃ​ദ​യാ​രോ​ഗ്യ​ത്തെ കു​റി​ച്ചും രോ​ഗം എങ്ങനെ രോ​ഗ​ത്തെ തി​രി​ച്ച​റി​യാം എ​ന്നീ വി​ഷ​ങ്ങ​ളി​ൽ കാ​ര്‍ഡി​യോ​ള​ജി ഡി​പ്പാ​ര്‍ട്ട്‌​മെ​ന്റ് സെ​ഷ​നു​ക​ള്‍ ന​ട​ത്തി.

18 ല​ധി​കം സ്പെ​ഷ്യാ​ലി​റ്റി​ക​ളും 30 ല​ധി​കം വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ര്‍മാ​രും സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന ജെ.​സി.​ഐ അം​ഗീ​കൃ​ത മ​ള്‍ട്ടി സ്പെ​ഷ്യാ​ലി​റ്റി ഹെ​ല്‍ത്ത് കെ​യ​ര്‍ ഫെ​സി​ലി​റ്റി​യാ​ണ് റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍. റേ​ഡി​യോ​ള​ജി, ല​ബോ​റ​ട്ട​റി, ഫാ​ര്‍മ​സി, ഒ​പ്റ്റി​ക്ക​ല്‍, ഫി​സി​യോ​തെ​റാ​പ്പി തു​ട​ങ്ങി ഡി​പ്പാ​ര്‍ട്ടു​മെ​ന്റു​ക​ളു​ടെ സേ​വ​നം റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്റ​റി​ല്‍ ല​ഭ്യ​മാ​ണ്.

Tags:    
News Summary - 'Health is life' - Riyadh Medical Center with campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.