ഖ​ത്ത​റി​ന്റെ ഇ​ട​പെ​ട​ൽ; കോം​ഗോ സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ൽ നിർണായക പു​രോ​ഗ​തി

ദോ​ഹ: കോം​ഗോ​യി​ൽ ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട്, ദോ​ഹ ച​ട്ട​ക്കൂ​ടി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ സു​പ്ര​ധാ​ന പു​രോ​ഗ​തി. ഏ​പ്രി​ൽ 13 മു​ത​ൽ 17 വ​രെ സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ മോ​ൺ​ട്രി​യൂ​വി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ കോം​ഗോ സ​ർ​ക്കാ​രും മാ​ർ​ച്ച് 23 മൂ​വ്‌​മെ​ന്റും ത​മ്മി​ൽ മാ​നു​ഷി​ക സ​ഹാ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​നും വെ​ടി​നി​ർ​ത്ത​ൽ തീ​രു​മാ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തും അ​ട​ക്കം നി​ർ​ണാ​യ​ക ക​രാ​റു​ക​ളി​ൽ ധാ​ര​ണ​യാ​യി.

ഖ​ത്ത​ർ, അ​മേ​രി​ക്ക, ടോ​ഗോ, സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ​യും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ​യും മ​ധ്യ​സ്ഥ​ത​യി​ലാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ന്ന​ത്. സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും മേ​ഖ​ല​യി​ൽ ശാ​ശ്വ​ത സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ളെ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ച​ർ​ച്ച​യി​ൽ, കി​ഴ​ക്ക​ൻ കോം​ഗോ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ത​ട​സ്സ​മി​ല്ലാ​തെ മാ​നു​ഷി​ക സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ -സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഇ​രു​പ​ക്ഷ​വും സ​മ്മ​തി​ച്ചു.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, കു​ടി​വെ​ള്ളം, ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ സം​ര​ക്ഷി​ക്കാ​നും ഇ​വ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ധാ​ര​ണ​യാ​യി. അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മം, അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ നി​യ​മം, അ​ന്താ​രാ​ഷ്ട്ര അ​ഭ​യാ​ർ​ത്ഥി നി​യ​മം എ​ന്നി​വ​ക്ക് കീ​ഴി​ലു​ള്ള എ​ല്ലാ നിയമങ്ങളും ബാ​ധ​ക​മാ​കു​ന്ന രീ​തി​യി​ൽ പാ​ലി​ക്കാ​നും ഇ​രു ക​ക്ഷി​ക​ളും സ​മ്മ​തി​ച്ചു.

‘എ​ക്സ്പാ​ൻ​ഡ​ഡ് ജോ​യ​ന്റ് വെ​രി​ഫി​ക്കേ​ഷ​ൻ മെ​ക്കാ​നി​സം പ്ല​സ്’ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഇ​രു​പ​ക്ഷ​വും ഒ​പ്പു​വെ​ച്ചു. ഇ​തു​വ​ഴി വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു ആ​ഴ്ച​ക്കു​ള്ളി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ കോം​ഗോ സ​മാ​ധാ​ന മി​ഷ​ന്റെ പി​ന്തു​ണ​യും ഇ​തി​നാ​യി ഉ​റ​പ്പാ​ക്കും. ഇ​രു കൂ​ട്ട​രും ത​മ്മി​ലു​ള്ള ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യി 2025 സെ​പ്റ്റം​ബ​ർ 14ന് ​ഒ​പ്പു​വെ​ച്ച ക​രാ​ർ പ്ര​കാ​രം ത​ട​വു​കാ​രെ ഉ​ട​ന​ടി മോ​ചി​പ്പി​ക്കാ​ൻ ഇ​രു​പ​ക്ഷ​വും തീ​രു​മാ​നി​ച്ചു.

ഐ.​സി.​ആ​ർ.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ഈ ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക. മേ​ഖ​ല​യി​ലെ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഖ​ത്ത​റി​ന്റെ​യും മ​റ്റ് രാ​ജ്യ​ങ്ങ​ളു​ടെ​യും മ​ധ്യ​സ്ഥ​ത​യി​ൽ ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ദോ​ഹ ഫ്രെ​യിം​വ​ർ​ക്ക് എ​ഗ്രി​മെ​ന്റ് ഫോ​ർ പീ​സി​ൽ ഡി.​ആ​ർ.​സി സ​ർ​ക്കാ​രും കോം​ഗോ റി​വ​ർ അ​ല​യ​ൻ​സും (എം 23 ​മൂ​വ്‌​മെ​ന്റ്) ത​മ്മി​ൽ ഒ​പ്പു​വെ​ച്ച​ത്.

Tags:    
News Summary - Qatar's intervention; Crucial progress in Congo peace talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.