സി.​ഐ.​സി സം​ഘ​ടി​പ്പി​ച്ച ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​രു​ടെ സ​ദ​സ്സി​ൽ ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ഹി​ന്ദ് സെ​ക്ര​ട്ട​റി ജ​ന​റ​ലും ഹ്യൂ​മ​ൻ വെ​ൽ​ഫെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ വൈ​സ് വൈ​സ് ചെ​യ​ർ​മാ​നു​മാ​യ സംസാരിക്കുന്നു

ബ​ഹു​സ്വ​ര​ത​യെ ശ​ക്തി​പ്പെ​ടു​ത്തി അ​നൈ​ക്യ ശ്ര​മ​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണം -ടി. ​ആ​രി​ഫ​ലി

ദോ​ഹ: ലോ​ക​ത്തി​നു മു​ന്നി​ൽ ഇ​ന്ത്യ വ്യ​തി​രി​ക്ത​മാ​കു​ന്ന​ത് അ​തി​ന്റെ ബ​ഹു​സ്വ​ര​ത​യു​ടെ​യും നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​ത്തി​ന്റെ​യും പേ​രി​ലാ​ണെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ഹി​ന്ദ് സെ​ക്ര​ട്ട​റി ജ​ന​റ​ലും ഹ്യൂ​മ​ൻ വെ​ൽ​ഫെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ ടി. ​ആ​രി​ഫ​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി (സി.​ഐ.​സി) ഖ​ത്ത​ർ ന​ട​ത്തി​വ​രു​ന്ന ‘ഇ​സ്‍ലാം-​ആ​ശ​യ സം​വാ​ദ​ത്തി​ന്റെ സൗ​ഹൃ​ദ​നാ​ളു​ക​ൾ’​എ​ന്ന കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​രു​ടെ സ​ദ​സ്സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ​ഹു​സ്വ​ര സാ​മൂ​ഹി​ക ഘ​ട​ന​യി​ൽ വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ​ഹ​വ​ർ​ത്തി​ത്വ​ത്തോ​ടെ ഇ​ട​പെ​ടാ​നും ഇ​ട​പ​ഴ​കാ​നും ക​ഴി​യു​ന്ന അ​ന്ത​രീ​ക്ഷം ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് വേ​ണ്ട​ത്. തു​റ​ന്ന ഇ​ട​പ​ഴ​ക്ക​ങ്ങ​ളി​ലൂ​ടെ ഇ​ന്ത്യ​യി​ൽ വ​ള​ർ​ന്നു​വ​രു​ന്ന വെ​റു​പ്പി​ന്റെ രാ​ഷ്ട്രീ​യ​ത്തെ നി​രാ​ക​രി​ക്കാ​ൻ ക​ഴി​യും. അ​തി​ന് ശ​ക്തി​പ​ക​രു​ന്ന​വി​ധം സാ​മൂ​ഹി​ക സം​ഘാ​ട​നം സാ​ധ്യ​മാ​ക്കാ​നാ​ണ് കൂ​ട്ടാ​യി യ​ത്നി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി (സി.​ഐ.​സി) ഖ​ത്ത​ർ ന​ട​ത്തി​വ​രു​ന്ന ‘ഇ​സ്‍ലാം-​ആ​ശ​യ സം​വാ​ദ​ത്തി​ന്റെ സൗ​ഹൃ​ദ​നാ​ളു​ക​ൾ’​എ​ന്ന കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​രു​ടെ സ​ദ​സ്സി​ൽ പ​െങ്കടുത്തവർ

ഇ​സ്‍ലാ​മോ​ഫോ​ബി​യ​ക്കു പി​ന്നി​ൽ വ​ലി​യ അ​ധീ​ശ താ​ൽ​പ​ര്യ​ങ്ങ​ളു​ണ്ട്. ലോ​ക​ത്തെ​ല്ലാ​യി​ട​ത്തും മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ വം​ശീ​യ വേ​ർ​തി​രി​വു​ക​ൾ സൃ​ഷ്ടി​ച്ച് അ​ധി​കാ​ര താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​നാ​ണ് അ​ധീ​ശ ശ​ക്തി​ക​ൾ ശ്ര​മി​ക്കു​ന്ന​ത്.

ഇ​ത്ത​രം ശ​ക്തി​ക​ളാ​ണ് ലോ​ക​ത്തി​ന്റെ സ്വ​ച്ഛ​ത​യും സ​മാ​ധാ​ന​വും ത​ക​ർ​ക്കു​ന്ന​തെ​ന്നും ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ മ​നു​ഷ്യ​ർ ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ ഐ​ക്യ​പ്പെ​ടു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.സി.​ഐ.​സി പ്ര​സി​ഡ​ന്റ് ടി.​കെ. ഖാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് യാ​സി​ർ ഇ​ല്ല​ത്തൊ​ടി സ്വാ​ഗ​തം പ​റ​ഞ്ഞു. തൗ​ഫീ​ഖ് മ​മ്പാ​ട് ‘ഖു​ർ​ആ​നി​ൽ നി​ന്ന്’​അ​വ​ത​രി​പ്പി​ച്ചു. സി.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഫ​ൽ പാ​ലേ​രി, കേ​ന്ദ്ര​സ​മി​തി അം​ഗം ആ​ർ.​എ​സ്. അ​ബ്ദു​ൽ ജ​ലീ​ൽ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - T. Arifali's speech in CIC campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT