ഖത്തർ നാഷനൽ മ്യൂസിയം
ദോഹ: ഖത്തറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദേശീയ മ്യൂസിയത്തിന് (ഖത്തർ നാഷനൽ മ്യൂസിയം) ഗ്രീൻ ഓർഗനൈസേഷന്റെ സുസ്ഥിരത ബഹുമതി.
ഇൻറർ നാഷനൽ ബ്യൂട്ടിഫുൾ ബിൽഡിങ്സ് ഗ്രീൻ ആപ്പിൾ അവാർഡ്സ് 2022ലെ ഇൻറർനാഷനൽ നോൺ പ്രോഫിറ്റ് എൻവയൺമെൻറൽ ഗ്രൂപ്പാണ് ഗ്രീൻ ഓർഗനൈസേഷൻ.
ഏറ്റവും മികച്ച സുസ്ഥിര നടപടികൾ സ്വീകരിക്കുന്ന പൊതുകെട്ടിട വിഭാഗത്തിലാണ് പുരസ്കാരം.
ആസൂത്രണം, രൂപരേഖ തയാറാക്കൽ മുതൽ നിർമാണത്തിലും കെട്ടിടത്തിന്റെ പ്രവർത്തനങ്ങളിലും സ്വീകരിക്കുന്ന ഹരിത, പ്രകൃതി സൗഹൃദ നടപടികൾക്കുള്ള അംഗീകാരമായാണ് ബഹുമതി.
സുസ്ഥിര കെട്ടിടങ്ങൾക്കുള്ള അംഗീകാരം നൽകുന്നതിനും പരിസ്ഥിതി സൗഹൃദ നിർമാണത്തിനുള്ള ആരോഗ്യകരമായ സംഭാവനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള ആഗോള കാമ്പയിനാണ് ബ്യൂട്ടിഫുൾ ബിൽഡിംഗ്സ് ഗ്രീൻ ആപ്പിൾ അവാർഡുകൾ.
2019ൽ പ്രവർത്തനമാരംഭിച്ച ദേശീയ മ്യൂസിയം ഇതിനകം നിരവധി സുസ്ഥിര അവാർഡുകൾ തങ്ങളുടെ ഷോക്കേസിലെത്തിച്ചിട്ടുണ്ട്. ലീഡ് (ലീഡർഷിപ് ഇൻ എനർജി ആൻഡ് എൻവയൺമെൻറ് ഡിസൈൻ) അവാർഡ് കരസ്ഥമാക്കുന്ന ലോകത്തിലെ ആദ്യ ദേശീയ മ്യൂസിയമെന്ന ഖ്യാതി ഈ മ്യൂസിയത്തിനാണ്. കൂടാതെ ജി.എസ്.എ.എസ് ഫോർ സ്റ്റാർ പദവിയും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.