സിദ് ശ്രീറാം ലൈവ് സംഗീതവിരുന്നിന്റെ വാർത്താസമ്മേളനത്തിൽനിന്ന്
സിദ് ശ്രീറാം ലൈവ് സംഗീതവിരുന്ന് സെപ്റ്റം. 25ന് ക്യു.എൻ.സി.സിയിൽ
ദോഹ: ദോഹയിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന സിദ് ശ്രീറാം ലൈവ് സംഗീതവിരുന്ന് സെപ്റ്റംബർ 25ന് ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (ക്യു.എൻ.സി.സി) ഹാൾ -7ൽ നടക്കും. ജനപ്രിയ ഇന്ത്യൻ -അമേരിക്കൻ സംഗീതജ്ഞനും ഗായകനുമായ സിദ് ശ്രീറാം ആദ്യമായി ജി.സി.സിയിൽ ഒരുക്കുന്ന ലൈവ് സംഗീതവിരുന്നാണിത്.
'സൗണ്ട് ഓഫ് സൗത്ത്' എന്ന ബ്രാൻഡിന് കീഴിൽ റെഡ് ആപ്പിൾ ഇവന്റ് മാനേജ്‌മെന്റ്, സ്കൈ മീഡിയ, ബ്ലൂ ഡോൾഫിൻ കോൺട്രാക്റ്റിങ് & സർവിസസ് എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. അപെക്സ് ഇവന്റ്സിനാണ് നിർമ്മാണച്ചുമതല. മസ്രാതി (Mazzraty) ആണ് പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ.
പരിപാടിയുടെ 'സിൽവർ സ്റ്റാൻഡിങ്' വിഭാഗത്തിലെ ടിക്കറ്റുകൾ പൂർണ്ണമായും വിറ്റഴിഞ്ഞിട്ടുണ്ട്. പ്ലാറ്റിനുമലിസ്റ്റ് വഴിയാണ് ടിക്കറ്റ് വിൽപ്പന. 85 ഖത്തരി റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്.
അത്യാധുനിക ശബ്ദ -വെളിച്ച സജ്ജീകരണങ്ങളോടെയാണ് കൺസേർട്ട് ഒരുക്കുന്നതെന്നും, ഖത്തറിലെ പ്രേക്ഷകർക്ക് അപൂർവ്വമായ സംഗീതാനുഭവമായിരിക്കുമെന്നും റെഡ് ആപ്പിൾ ഇവന്റ്സ് സി.ഇ.ഒ ജാസിം മുഹമ്മദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.