യു.എൻ ജനറൽ അസംബ്ലി നിയുക്ത പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഖത്തർ സ്ഥിരം പ്രതിനിധി
ദോഹ: ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനി, ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ 81ാമത് സെഷന്റെ നിയുക്ത പ്രസിഡന്റ് ഡോ. ഖലീലുറഹ്മാനുമായി കൂടിക്കാഴ്ച നടത്തി. ജനറൽ അസംബ്ലി പ്രസിഡന്റിന്റെ ഓഫിസുമായി നിലവിലുള്ള സഹകരണത്തെ കുറിച്ച് അവർ സൂചിപ്പിച്ചു. ചുമതലകൾ വിജയകരമായി നിർവഹിക്കാൻ അവർ ആശംസകൾ നേർന്നു. 81ാമത് സെഷൻ പ്രവർത്തനം വിജയമാക്കുന്നതിന് സഹകരിച്ച് മുന്നോട്ട് പോകാൻ ഖത്തറിന്റെ പൂർണ്ണ സന്നദ്ധത അറിയിക്കുകയും ചെയ്തു.
ഐക്യരാഷ്ട്രസഭയുമായി ഖത്തർ നൽകിവരുന്ന തുടർച്ചയായ പിന്തുണക്കും സഹകരണത്തിനും നിയുക്ത പ്രസിഡന്റ് ഡോ. ഖലീലുറഹ്മാൻ നന്ദി രേഖപ്പെടുത്തി. ആഗോളതലത്തിൽ നേരിടുന്ന വിവിധ വെല്ലുവിളികളും പൊതു വിഷയങ്ങളും പരിഹരിക്കുന്നതിലും ജനറൽ അസംബ്ലിയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിലും ഖത്തറുമായി അടുത്ത സഹകരണം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.