സഫാരി ഷോപ്പ് ആൻഡ് ഡ്രൈവ് വിജയികൾക്കുള്ള കാറുകൾ കൈമാറിയപ്പോൾ
സഫാരി ഷോപ്പ് ആൻഡ് ഡ്രൈവ് വിജയികൾക്ക് കാറുകൾ കൈമാറി
ദോഹ: സഫാരി ഹൈപ്പർമാർക്കറ്റിന്റെ മെഗാ പ്രമോഷനായ ഷോപ്പ് ആൻഡ് ഡ്രൈവ്, വിൻ 30 ബെസ്റ്റ്‌റ്റൂൺ കാർസ് മെഗാ പ്രമോഷന്റെ ആറാമത്തെ നറുക്കെടുപ്പ് വിജയികൾക്കുള്ള കാറുകൾ കൈമാറി. ആഗസ്റ്റ് രണ്ടിന് എസ്ദാൻ മാളിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ നടന്ന നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള കാറുകളാണ് കൈമാറിയത്. നറുക്കെടുപ്പിലെ സമ്മാനാർഹർ മുഹമ്മദ് മാണിക്, ജയ്പ്രകാശ് യാദവ്, ബഷാർ ഹദാദ്, മഹാദേവൻ അനിൽ കുമാർ എന്നിവർക്കാണ് കാറുകൾ സമ്മാനമായി ലഭിച്ചത്.
സഫാരിയുടെ ഏത് ഔട്ട്‌ലെറ്റിൽ നിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇ റാഫിൾ കൂപ്പണിലൂടെ ഏതൊരാൾക്കും ഷോപ്പ് ആൻഡ് വിൻ പ്രമോഷന്റെ ഭാഗമാകാവുന്നതാണ്. നിരവധി സമ്മാന പദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് ജനമനസ്സുകളിൽ ഇടം നേടിയ സഫാരിക്ക് ഇതിനോടകം തന്നെ ഒട്ടനവധി വിജയികളെ സൃഷ്ടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്.
പുതിയ മെഗാ പ്രൊമോഷനും ജനങ്ങൾ നെഞ്ചിലേറ്റി സ്വീകരിച്ചതിനു സഫാരി മാനേജ്‌മെന്റ് നന്ദി അറിയിച്ചു. പ്രമോഷന്റെ ഏഴാമത്തെയും അവസാനത്തെയും നറുക്കെടുപ്പ് സെപ്റ്റംബർ 13 ന് അബുഹമൂറിലെ സഫാരി മാളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.