ലെഗാറ്റം പ്രോസ്പിരിറ്റി ഇൻഡക്സ്: മെന മേഖലയിൽ ഖത്തർ ഒന്നാമത്
ദോഹ: ലെഗാറ്റം പ്രോസ്പിരിറ്റി ഇൻഡക്സിൽ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക മേഖലയിൽ ഖത്തർ ഒന്നാമത്. ആഗോളതലത്തിൽ നാലാം സ്ഥാനവും സ്വന്തമാക്കി ഖത്തർ. പൗരന്മാരുടെയും രാജ്യത്തെ താമസക്കാരുടെയും ജീവിത നിലവാരത്തിൽ തുടർച്ചയായുണ്ടായ പുരോഗതിയാണ് ഖത്തറിനെ മികച്ച നേട്ടത്തിലേക്ക് നയിച്ചത്. ജീവിത നിലവാരം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ സംയോജിപ്പിച്ച് അളക്കുന്ന ഡെവലപ്‌മെന്റ് ഇൻഡക്സിലും ഖത്തർ മികച്ച മുന്നേറ്റം കാഴ്ചവെച്ചു. ആഗോളതലത്തിൽ എട്ടാം സ്ഥാനമാണ് രാജ്യം സ്വന്തമാക്കിയത്.
മികച്ച ജീവിതരീതിക്ക് ആവശ്യമായ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഖത്തർ കൈവരിച്ച പുരോഗതിയുടെ തെളിവാണ് ഈ നേട്ടം. വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക ഭദ്രത, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ രാജ്യം നടപ്പിലാക്കിയ സംയോജിത വികസന നയങ്ങളുടെ വിജയമാണ് ലെഗാറ്റം പ്രോസ്പെരിറ്റി ഇൻഡക്സിലെ ഉയർന്ന റാങ്കിങ് വ്യക്തമാക്കുന്നത്.
ഭരണാധികാരികളുടെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസന രംഗത്തുണ്ടായ വിപ്ലവാത്മക മാറ്റങ്ങളുമാണ് അന്താരാഷ്ട്ര തലത്തിൽ ഖത്തറിന്റെ പെരുമ ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.