ദോഹ: ഒക്ടോബർ മാസത്തേക്കുള്ള പെേട്രാൾ, ഡീസൽ വില ഖത്തർ പെേട്രാളിയം പ്രഖ്യാപിച്ചു. പുതുക്കിയ നിരക്ക് പ്രകാരം പ്രീമിയം പെേട്രാളിനും ഡീസലിനും കഴിഞ്ഞ മാസത്തെ വില തന്നെയായിരിക്കും. അതേസമയം, സൂപ്പർ േഗ്രഡ് പെേട്രാളിന് അഞ്ച് ദിർഹം കൂടും. ഇന്ന് മുതൽ പ്രീമിയം പെേട്രാളിന് 1.70 റിയാലും സൂപ്പർ േഗ്രഡ് പെേട്രാളിന് 1.80 റിയാലുമാകും.
ആഗസ്റ്റിൽ വിലയുയർന്നതിന് ശേഷം കഴിഞ്ഞ മാസം ഇന്ധന വിലയിൽ നേരിയ കുറവ് ഉണ്ടായിരുന്നു. ഡീസൽ വിലയിലും മാറ്റമുണ്ടാകുകയില്ലെന്നും കഴിഞ്ഞ മാസത്തെ അതേ നിരക്കായ 1.85 റിയാൽ തന്നെയായിരിക്കുമെന്നും ക്യൂ.പി വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവാണ് വാഹന ഇന്ധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് സർക്കാറിനെ േപ്രരിപ്പിച്ചത്. 2017 സെപ്റ്റംബർ മുതൽ ഖത്തർ പെേട്രാളിയമാണ് പുതുക്കിയ വില നിശ്ചയിച്ചുകൊണ്ടുള്ള അറിയിപ്പ് പുറത്തിറക്കുന്നത്. 2016 ജൂണിൽ പുതിയ തീരുമാനപ്രകാരം പ്രഥമ വിലവിവര പട്ടിക പുറത്തിറക്കുമ്പോൾ പെേട്രാൾ പ്രീമിയം ലിറ്ററിന് 1.20 റിയാലും സൂപ്പറിന് 1.30 റിയാലും ഡീസൽ ലിറ്ററിന് 1.40 റിയാലുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.