ദോഹ: വേനലവധി കഴിഞ്ഞ് കേരളത്തിൽ നിന്നും ഖത്തറിലേക്ക് മടങ്ങുന്ന പ്രവാസികളുടെ തിരക്ക് പരിഗണിച്ച് ആഗസ്റ്റ് മാസം അവസാനത്തിൽ അധിക സർവിസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. നിലവിലെ സർവിസിനു പുറമെയാണ് രണ്ട് അധിക സർവിസ് പ്രഖ്യാപിച്ചത്.
ടിക്കറ്റ് നിരക്കു വർധന മൂലം പ്രയാസത്തിലാവുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസമാകും എയർ ഇന്ത്യയുടെ ഈ ഇടപെടൽ. 27ന് കോഴിക്കോട് നിന്നും രാവിലെ ഒമ്പതരക്കാണ് ഒരു വിമാനം. അന്നു തന്നെ ദോഹയില്‍ നിന്നും ഉച്ചക്ക് 12.10ന് കോഴിക്കോട്ടേക്ക് ഈ വിമാനം മടങ്ങും. 29 ന് കൊച്ചിയില്‍നിന്നാണ് രണ്ടാമതത്തെ സര്‍വിസ്. രാവിലെ 8.15ന് വിമാനം പുറപ്പെടും. 11.20ന് ദോഹയില്‍ നിന്ന് തിരിച്ച് കൊച്ചിയിലേക്കും സര്‍വിസുണ്ടാകും.
സ്കൂളുകൾ വേനലവധി കഴിഞ്ഞ് ആഗസ്റ്റ് അവസാന വാരത്തിൽ തുറക്കാനിരിക്കെ, കുടുംബസമേതമുള്ള യാത്രക്കാരുടെ മടക്ക സീസൺ ആണിത്. അതേസമയം, നേരത്തേയുള്ളതിൽ നിന്നും ഇൻഡിഗോ ഉൾപ്പെടെ കമ്പനികൾ സർവിസ് കുറക്കുകയും ചെയ്തു. സീസണിലെ ടിക്കറ്റ് നിരക്ക് ഉയരുന്നതിനിടെയാണ് എയർ ഇന്ത്യ താൽക്കാലിക ആശ്വാസമായി രണ്ട് അധിക സർവിസ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.