വേനൽ: പകൽ മോട്ടോർ സൈക്കിളിൽ ഭക്ഷ്യവിതരണത്തിന് നിയന്ത്രണം

ദോഹ: ചൂട് ശക്തമാവുന്ന സാഹചര്യത്തിൽ പകൽസമയത്തെ ഭക്ഷ്യവിതരണക്കാരുടെ യാത്രയിൽ നിയന്ത്രണം പ്രഖ്യാപിച്ച് അധികൃതർ. സെപ്റ്റംബർ 15വരെ പകൽസമയങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 3.30വരെ മോട്ടോർസൈക്കിൾ വഴിയുള്ള ഭക്ഷണവിതരണത്തിന് വിലക്ക് ഏർപ്പെടുത്തി. ശക്തമായ ചൂടിൽ തൊഴിലാളികളുടെ ആരോഗ്യസുരക്ഷ പരിഗണിച്ചാണ് തൊഴിൽ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം നിയന്ത്രണം നടപ്പാക്കുന്നത്. മോട്ടോർ സൈക്കിൾ ഡെലിവറിക്കുപകരം, ഈ സമയങ്ങളിൽ കാർ ഉപയോഗിച്ച് വിതരണം ചെയ്യാവുന്നതാണ്.

തൊഴിൽമന്ത്രാലയത്തിന്‍റെ നിർദേശത്തെ തലബാത്ത് ഉൾപ്പെടെയുള്ള ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനങ്ങൾ സ്വാഗതം ചെയ്തു. കീപ്പിങ് അവർ ഹീറോസ് കൂൾ... എന്ന തലക്കെട്ടോടെയാണ് തലബാത്ത് അധികൃതരുടെ നിർദേശത്തെ പിന്തുണച്ചത്. പകൽസമയങ്ങളിൽ തലബാക്ക് ഡെലിവറി കാർ വഴിയായിരിക്കുമെന്നും അറിയിച്ചു. സ്നൂനു ഉൾപ്പെടെയുള്ള മറ്റ് ഓൺലൈൻ ഡെലിവറി കമ്പനികളും പകൽസമയങ്ങളിൽ സെപ്റ്റംബർ 15വരെ മോട്ടോർസൈക്കിൾ ഡെലിവറി ഉണ്ടാവില്ലെന്ന് വ്യക്തമാക്കി. പ്രതിദിനം പകൽസമയത്തെ ചൂടിന്‍റെ കാഠിന്യം കൂടുന്നത് കൂടി പരിഗണിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജൂൺ ഒന്ന് മുതൽ പുറത്ത് തൊഴിൽ ചെയ്യുന്നവർക്ക് പകൽ വിശ്രമം അനുവദിച്ചിരുന്നു. രാവിലെ 10 മുതൽ 3.30വരെയാണ് അവധി നൽകിയത്. 

Tags:    
News Summary - Summer: Control of food supply during daytime motorcycle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.