ദോഹ: മനുഷ്യൻ സാമൂഹിക ജീവിയാണെന്നും സാമൂഹിക ബന്ധം ശക്തമാക് കി ആത്മഹത്യയെ പ്രതിരോധിക്കണമെന്നും ഖത്തറിലെ സി.എസ്.ഐ പള്ളി വികാരി ഫാ. രഞ്ജി കെ. ജോർജ് പറഞ്ഞു. ആത്മഹത്യ പ്രതിരോധ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസും നീരജ് ഫൗണ്ടേഷനും സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ കമ്യൂണിറ്റി ബനവലൻറ് ഫോറം പ്രസിഡൻറ് പി.എൻ. ബാബുരാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബോധവത്കരണ കൈപുസ്തകം അൽ മുഫ്ത റെൻറ് എ കാർ ജനറൽ മാനേജർ സിയാദ് ഉസ്മാന് നൽകി പ്രകാശനം ചെയ്തു. നീരജ് ഫൗണ്ടേഷൻ ചെയർമാൻ ജോസ് ഫിലിപ്പ്, ഖത്തർ ടെക് കമ്പനി മാനേജിങ് ഡയറക്ടർ ജെബി കെ. ജോൺ, കൾചറൽ ഫോറം പ്രസിഡൻറ് ഡോ. താജ് ആലുവ, ഡോ. കെ.സി. സാബു, അഡ്വ. ജാഫർഖാൻ കേച്ചേരി എന്നിവർ സംസാരിച്ചു. മീഡിയ പ്ലസ് സി.ഇ.ഒ ഡോ.അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. മാർക്കറ്റിങ് കോഒാഡിനേറ്റർ മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.