ജി.​സി.​സി ആ​രോ​ഗ്യ മ​ന്ത്രി​മാ​രു​ടെ യോ​ഗം

ദോ​ഹ: ഗ​ൾ​ഫ് കോ​ഓ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ൽ (ജി.​സി.​സി) ആ​രോ​ഗ്യ കൗ​ൺ​സി​ലി​ന്റെ 89ാമ​ത് യോ​ഗ​ത്തി​ലും ജി.​സി.​സി ആ​രോ​ഗ്യ മ​ന്ത്രി​മാ​രു​ടെ സ​മി​തി യോ​ഗ​ത്തി​ലും ഖ​ത്ത​ർ പ​ങ്കെ​ടു​ത്തു. ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രി മ​ൻ​സൂ​ർ ബി​ൻ ഇ​ബ്രാ​ഹിം ബി​ൻ സ​അ​ദ് അ​ൽ മ​ഹ്മൂ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘ​മാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സം​യു​ക്ത ഗ​ൾ​ഫ് സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഇ​രു യോ​ഗ​ങ്ങ​ളി​ലും ച​ർ​ച്ച ചെ​യ്തു. ജി.​സി.​സി ഗ​ൾ​ഫ് ഹെ​ൽ​ത്ത് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ 2027 വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റും ഭാ​വി പ​ദ്ധ​തി​ക​ളും വി​ല​യി​രു​ത്തി.

ഭ​ക്ഷ​ണം, മ​രു​ന്നു​ക​ൾ, മ​റ്റ് അ​വ​ശ്യ വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സം​ഭ​ര​ണം സം​ബ​ന്ധി​ച്ച ജി.​സി.​സി സു​പ്രീം കൗ​ൺ​സി​ലി​ന്റെ തീ​രു​മാ​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി​യും പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും മ​ന്ത്രി​ത​ല സ​മി​തി ച​ർ​ച്ച ചെ​യ്തു.

ജി.​സി.​സി ഗ​ൾ​ഫ് ഹെ​ൽ​ത്ത് കൗ​ൺ​സി​ൽ ക​ർ​മ്മ​പ​ദ്ധ​തി, ല​ഹ​രി​മ​രു​ന്ന് പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള ഗ​ൾ​ഫ് സ്ട്രാ​റ്റ​ജി, ഗ​ൾ​ഫ് സെ​ന്റ​ർ ഫോ​ർ ഫു​ഡ് റി​സ്ക് അ​സ​സ്മെ​ന്റ് സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി തു​ട​ങ്ങി​യ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളും യോ​ഗ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്തു.

Tags:    
News Summary - GCC Health Ministers Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.