സൗ​ദി നേ​തൃ​ത്വ​ത്തി​ൽ സു​ഡാ​നി​ൽ​നി​ന്നും ജി​ദ്ദ​യി​ലെ​ത്തി​ച്ച​വ​ർ

സു​ഡാ​ൻ; സൗ​ദി ഇ​ട​പെ​ട​ലി​ന്​ ന​ന്ദി അ​റി​യി​ച്ച്​ ഖ​ത്ത​ർ

ദോ​ഹ: സു​ഡാ​നി​ൽ കു​ടു​ങ്ങി​യ പൗ​ര​ന്മാ​രെ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച സൗ​ദി​ക്ക്​ ന​ന്ദി അ​റി​യി​ച്ച്​ ഖ​ത്ത​ർ. ശ​നി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ്​ സു​ഡാ​നി​ൽ​നി​ന്നും സൗ​ദി നേ​തൃ​ത്വ​ത്തി​ൽ ക​പ്പ​ലി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ച്ച​ത്. 50 സൗ​ദി പൗ​ര​ന്മാ​ർ ഉ​ൾ​പ്പെ​ടെ​യാ​ണ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. സൗ​ദി​യു​ടെ സേ​വ​ന​ത്തി​ന്​ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ സൗ​ദി​നെ ഫോ​ണി​ൽ വി​ളി​ച്ച്​ ന​ന്ദി അ​റി​യി​ച്ചു. ആ​ഭ്യ​ന്ത​ര ഏ​റ്റു​മു​ട്ട​ൽ രൂ​ക്ഷ​മാ​യ സു​ഡാ​നി​ലെ സ്ഥി​തി​ഗ​തി​ക​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു. 

Tags:    
News Summary - Sudan; Qatar thanks Saudi intervention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.