ദോഹ: ഖത്തറിലെ ഹമദ് തുറമുഖത്തിെൻറ പ്രവര്‍ത്തനം ഊർജിതമായതോടെ ഷിപ്പിങ് ചെലവ് കുറഞ്ഞതായി റിപ്പോർട്ട്. ഉപരോധത്തിന് ശേഷമേര്‍പ്പെടുത്തിയ പരിഷ്കരണങ്ങളിലൂടെ ഷിപ്പിങ് ചിലവില്‍ 31 ശതമാനം കുറവുണ്ടായതായാണ് എസ്.എ.കെ ഹോള്‍ഡിങ് ഗ്രൂപ്പിെൻറ മാസാന്ത റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 40 അടി കണ്ടയിനറിന് നേരത്തെ 1700 ഡോളര്‍ ചിലവ് വന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറും 1300 ഡോളര്‍ മാത്രമായി കുറഞ്ഞിട്ടുണ്ട്. ഉപരോധത്തെ മറികടക്കാനായി ഖത്തര്‍ സ്വീകരിച്ച ബദല്‍ മാര്‍ഗ്ഗങ്ങള്‍ക്ക് ഫലം കാണുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. തുറമുഖ വികസനവും പുതിയ കപ്പല്‍ പാതകളും യാഥാര്‍ത്ഥ്യമായതോടെയാണ് ഷിപ്പിങ് ചെലവ് 31 ശതമാനം കുറഞ്ഞത്. സൗദി സഖ്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം നിലവില്‍ വന്നതോടെയാണ് തുറമുഖം സജീവമായത്. ഖത്തറിലേക്കുള്ള ചരക്കു നീക്കത്തിന് നേരത്തെ ഉപരോധ രാജ്യങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്.
ഇപ്പോള്‍ നേരിട്ടുള്ള കപ്പല്‍ പാതകളടക്കമുള്ള ബദല്‍ സംവിധാനങ്ങൾ ഏര്‍പ്പെടുത്തിയാണ് ഹമദ് പോര്‍ട്ടും ഖത്തര്‍ നാവിഗേഷനും ഉപരോധത്തെ അതിജയിക്കുന്നത്.
യു.എ.ഇയിലെ ജബല്‍ അലി തുറമുഖത്തെ ആശ്രയിച്ചിരുന്ന ഖത്തര്‍ ഇപ്പോള്‍ ഒമാനിലെ സോഹാറിലേക്കും ഇറാന് തുര്‍ക്കി തീരങ്ങളിലേക്കും ഇന്ത്യയിലേക്കും ചൈനയിലേക്കുമെല്ലാം പുതിയ കപ്പല്‍ പാതകള്‍ തുറന്നിട്ടുണ്ട്. ഇതോടെയാണ് ഷിപ്പിങ് ചെലവ് കുറക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.