എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഒളിമ്പ്യാഡിലെ വിജയികൾ പ്രിൻസിപ്പൽ ഹമീദ് ഖാദറിനും
മറ്റ് അധ്യാപകർക്കുമൊപ്പം
ദോഹ: വിദ്യാർഥികളിലെ പഠന നൈപുണ്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ സ്റ്റുഡന്റ്സ് ഒളിമ്പ്യാഡ് സംഘടിപ്പിച്ചു.
അഞ്ച് മുതൽ എട്ടാം തരം വരെയുള്ള വിദ്യാർഥികൾക്കായാണ് ഇംഗ്ലീഷ്, ഗണിതം, സയൻസ് വിഷയങ്ങൾ ഉൾപ്പെടുത്തി രണ്ടു ഘട്ടങ്ങളിലായി ഒളിമ്പ്യാഡ് സംഘടിപ്പിച്ചത്. ആദ്യഘട്ടത്തിൽ 1200 വിദ്യാർഥികൾ പങ്കെടുത്തു.
ഇവരിൽ നിന്നും മികച്ച വിജയം നേടിയവരെ ഉൾപ്പെടുത്തിയാണ് മെയിൻ റൗണ്ട് പരീക്ഷ നടത്തിയത്. ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ചായിരുന്നു പരീക്ഷ. അവസാന റൗണ്ടിലെ 14 വിജയികളെ സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. വിവിധ ക്ലാസുകളിൽനിന്നും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ മെഡലുകൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.