ഫാദിൽ അൻവർ,
ആദിൽ മൻസൂർ
ദോഹ: ഖത്തറിലെ വിദ്യാർഥി കൂട്ടായ്മയായ സ്റ്റുഡൻസ് ഇന്ത്യ ഖത്തറിന്റെ (എസ്.ഐ.ക്യു) 2026-2027 പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റായി ഫാദിൽ അൻവർ, ജനറൽ സെക്രട്ടറിയായി ആദിൽ മൻസൂർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
അമാൻ ഷഹീൻ, റൈഹാൻ സിദ്ദീഖ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ആദം മേലേതിലാണ് ജോയൻ സെക്രട്ടറി. വിവിധ വകുപ്പ് കൺവീനർമാരായി മുഹമ്മദ് സാക്കി (സ്പോർട്സ്), ഇബ്റാഹീം സഫർ (മീഡിയ), ഇർഫാൻ യാസീൻ (സർവീസ്), അയാൻ (തർബിയ), ഇഹ്സാൻ മുഹമ്മദ് (ആർട്സ്) എന്നിവരെയും തെരഞ്ഞെടുത്തു. സി.ഐ.സി ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ വിവിധ പ്രാദേശിക യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു. സി.ഐ.സി പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ, റിയാസ് ടി. റസാഖ് എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.