ശ​ക്ത​മാ​യ കാ​റ്റി​നും ഉ​യ​ർ​ന്ന തി​ര​മാ​ല​ക്കും സാ​ധ്യ​ത

ദോ​ഹ: ഖ​ത്ത​റി​ന്റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വി​ഭാ​ഗ​ത്തി​ന്റെ മു​ന്ന​റി​യി​പ്പ്. ശ​നി​യാ​ഴ്ച​യോ​ടെ ആ​രം​ഭി​ക്കു​ന്ന പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ അ​ടു​ത്ത ആ​ഴ്ച വ​രെ തു​ട​രു​മെ​ന്നാ​ണ് പ്ര​വ​ച​നം. ക​ട​ൽ തി​ര​മാ​ല​ക​ൾ 6 അ​ടി വ​രെ ഉ​യ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ചി​ല സ​മ​യ​ങ്ങ​ളി​ൽ ഇ​ത് 8 അ​ടി വ​രെ ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ ക​ട​ൽ​യാ​ത്ര​ക​ളും വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്റെ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ പി​ന്തു​ട​ര​ണ​മെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - Strong winds and high tides possible

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.